Type Here to Get Search Results !

Bottom Ad

കാലിക്കടവ് ബാങ്കിലും അരക്കോടിയുടെ മുക്കുപണ്ട തട്ടിപ്പ്: മാനേജര്‍ മുങ്ങി, പരിശോധന തുടരുന്നു

ചെറുവത്തൂര്‍ (www.evisionnews.in): പിലിക്കോട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കാലിക്കടവ് ബ്രാഞ്ചില്‍ അരക്കോടിയോളം രൂപയുടെ മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തി. തട്ടിപ്പ് സംഖ്യ ഇനിയുമുയരും. സഹകരണ വകുപ്പിന്റെ 40അംഗ സ്‌ക്വാഡാണ് തട്ടിപ്പ് കണ്ടുപിടിച്ചത്. സ്‌ക്വാഡ് ബാങ്കിലെത്തും മുമ്പ് കോണ്‍ഗ്രസ്സ് നേതാവായ മാനേജര്‍ എം.വി ശരത് ചന്ദ്രന്‍ ഒളിവില്‍ കടന്നു. വ്യാഴാഴ്ച മുതലാണ് പരിശോധന തുടങ്ങിയത്. ശരത് ചന്ദ്രന്‍ താക്കോല്‍ മേശപ്പുറത്ത് വെച്ച് സ്ഥലം വിടുകയായിരുന്നു. കോണ്‍ഗ്രസ്സ് നീലേശ്വരം ബ്ലോക്ക് ജനറല്‍ സെക്രട്ടറിയാണ് ശരത് ചന്ദ്രന്‍.

ബാങ്കിലെ മറ്റ് ജീവനക്കാര്‍ വിവരം ഹെഡ് ഓഫീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് സെക്രട്ടറി ഭാവദാസന്‍ സ്ഥലത്തെത്തിയതിന് ശേഷമാണ് സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ സജീവ് കര്‍ത്തയുടെ നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചത്. വൈകിട്ട് ആറ് മണിവരെ നടന്ന പരിശോധനയില്‍ അരക്കോടിയോളം രൂപയുടെ മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തുകയായിരുന്നു.

വെളളിയാഴ്ച രാവിലെ മുതല്‍ തുടര്‍പരിശോധന നടക്കുകയാണ്. മുക്കുപണ്ട തട്ടിപ്പിന്റെ വാര്‍ത്തപരന്ന് ഇടപാടുകാരും ബാങ്കിലെത്തിയിട്ടുണ്ട്. മൊത്തം 1,250 പണയപ്പണ്ടങ്ങളാണ് ബാങ്കിന്റെ കാലിക്കടവ് ശാഖയിലുള്ളത്. മുട്ടത്തൊടി ബാങ്കിന്റെ നായന്‍മാര്‍മൂല, വിദ്യാനഗര്‍ ശാഖകളില്‍ നടന്ന നാല് കോടിയിലധികം രൂപയുടെ മുക്കുപണ്ട തട്ടിപ്പ് പുറത്ത് വന്നതിനെ തുടര്‍ന്നാണ് ജില്ലയിലെ മുഴുവന്‍ സഹകരണ ബാങ്കുകളിലും സഹകരണ വകുപ്പ് പരിശോധന ആരംഭിച്ചത്.


Keywords: Kasaragod-news-pilikkod-coopp-bank-fake-gold-seized 

Post a Comment

0 Comments

Top Post Ad

Below Post Ad