കാസര്‍കോട്.മത്സ്യ വകുപ്പ് നടപ്പിലാക്കുന്ന ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പരിപാടി ചെറുവത്തൂര്‍ പഞ്ചായത്തിലെ കൊയാമ്പുറം മടക്കര പുഴയില്‍ നടന്നു. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം പി സി സുബൈദ അധ്യക്ഷത വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം വെങ്ങാട്ട് കുഞ്ഞിരാമന്‍, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ വി കുഞ്ഞിരാമന്‍, അംഗം എം യൂസഫ്, അക്വാഫാര്‍മേഴ്‌സ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി പി പി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഫിഷറീസ് അസി. ഡയറക്ടര്‍ കെ അജിത സ്വാഗതവും ഫിഷറീസ് എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ കെ വി സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

Post a Comment
0 Comments