ചൗക്കി: (www.evisionnews.in) വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന ശീര്‍ഷകത്തില്‍ കേരള മുസ്ലിം ജമാഅത്ത് റമദാന്‍ കാമ്പയിന്റെ ഭാഗമായി എസ്.വൈ.എസ് മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കിള്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണത്തിന് ഞായറാഴ്ച തുടക്കമാകും.
എ.പി.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും.സര്‍ക്കിള്‍ പ്രസിഡന്റ് മുഹമ്മദ് തമീം അഹ്‌സനി മജലിന്‍െ്‌റ അധ്യക്ഷതയില്‍ എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്‍്‌റ അബ്ദുല്‍ ഖാദിര്‍ മദനി പള്ളങ്കോട് ഉദ്ഘാടനം ചെയ്യും. ടി.സി.അബ്ദുല്‍ ഹക്കിം സഖാഫി ആകോട് പ്രഭാഷണം നടത്തും.
സമാപന പ്രാര്‍ത്ഥന മജ്‌ലിസിന് സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. ബഷീര്‍ പുളിക്കൂര്‍, സുലൈമാന്‍ സഖാഫി ദേശാംകുളം, താജുദ്ദീന്‍ ചൂരി, ഹനീഫ് പടുപ്പ്, സഈദ് സഅദി കോട്ടക്കുന്ന്, മുഹമ്മദ് മുസ്ലിയാര്‍ ചൗക്കി, എ.കെ കമ്പാര്‍, അബ്ദുല്‍ അസീസ് കടപ്പുറം, അബ്ദുള്ള മല്ലം, മുസ്ത്ഥഫ ഹനീഫി, ഹസൈനാര്‍ ചൗക്കി, എസ്.എച്ച് ഹമീദ്, അന്‍വര്‍ ചേരങ്കൈ, മുഹമ്മദ് ടിപ്പു നഗര്‍, അസീസ് അബ്ദുള്ള ചൗക്കി, മുസ്ഥഫ തോരവളപ്പ്, മൊയ്തു അര്‍ജാല്‍, റഫീഖ് കുന്നില്‍ സംബന്ധിക്കും. അബ്ദുര്‍ റസാഖ് സഖാഫി സ്വാഗതവും ബഷീര്‍ മിസ്ബാഹി എരിയാല്‍ നന്ദിയും പറയും.
രണ്ടാം ദിവസം എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ സമാപന കൂട്ട് പ്രാര്‍ത്ഥന നേത്രത്വം നല്‍കും.കാമ്പയിന്റെ ഭാഗമായുള്ള തസ്‌കിയ്യത്ത് മീറ്റ് ജൂണ്‍ 19 ഞായര്‍ വൈകുന്നേരം 4 മണിക്ക് പെരിയടുക്ക ഇബ്‌നു അബ്ബാസ് ജുമാ മസ്ജില്‍ നടക്കും.
keywwords: Chowki-Ramadan-spech-sunday

Post a Comment
0 Comments