Type Here to Get Search Results !

Bottom Ad

ഓട്ടോഡ്രൈവറെ കഴുത്തുഞെരിച്ചു കൊല്ലാന്‍ ശ്രമിച്ച ബംഗാളി സംഘം പിടിയില്‍

നീലേശ്വരം (www.evisionnews.in): ഓട്ടോഡ്രൈവറെ ബംഗാളികളായ നാലംഗ സംഘം കഴുത്തുഞെരിച്ചു കൊല്ലാന്‍ ശ്രമിച്ചതായി പരാതി. ആനച്ചാല്‍ സ്വദേശി വിപീഷി (30)ന് നേരെയാണ് കഴിഞ്ഞ ദിവസം അക്രമമുണ്ടായത്. വെള്ളിയാഴച രാത്രി 10.30 മണിയോടെ വാടകക്ക് വിളിച്ചു കൊണ്ടുപോയ ശേഷമാണ് വധശ്രമം.

തലയ്ക്കും കഴുത്തിനും പരിക്കേറ്റ വിപീഷിനെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീലേശ്വരം മാര്‍ക്കറ്റില്‍ നിന്നും തൈക്കടപ്പുറം ഭാഗത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ടാണ് ബംഗാളികള്‍ നാലു പേര്‍ ഓട്ടോയില്‍ കയറിയത്. ഓട്ടോ ആനച്ചാലിലെത്തിയപ്പോള്‍ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം നേരില്‍ കണ്ട നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കളും മറ്റും ഓട്ടോയുടെ അടുത്തേക്ക് എത്തുമ്പോഴേക്കും മൂന്നു പേര്‍ ഇറങ്ങി ഓടി. ഒരാളെ സംഭവസ്ഥലത്ത് വെച്ചും മറ്റൊരാളെ പരിസരത്ത് നിന്നും നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad