വിദ്യാനഗര്‍ (www.evisionnews.in): മുട്ടത്തൊടി സഹകരണ ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ് കേസില്‍ പോലീസ് വലയിലുള്ള മുള്ളേരിയ കുണ്ടാര്‍ സ്വദേശി ഹാരിസ് സഖാഫിയെ ഉടന്‍ അറസ്റ്റ് ചെയ്യും. കുടുംബാംഗങ്ങളുടെ പേരിലടക്കം കള്ളപ്പൊന്ന് പണയം വെച്ച് സഖാഫി ലക്ഷങ്ങള്‍ തട്ടിയെന്നാണ് പ്രാഥമിക നിഗമനമെന്ന് വിദ്യാനഗര്‍ സി.ഐ പ്രമോദന്‍ ഇ വിഷന്‍ ന്യൂസിനോട് പറഞ്ഞു. സഖാഫിയെ ചോദ്യം ചെയ്ത് തെളിവുകള്‍ ശേഖരിച്ചുവരികയാണ്. തെളിവുകള്‍ മുഴുവന്‍ ശേഖരിച്ച ഉടന്‍ അറസ്റ്റു ഉണ്ടാകും.
കേസുമായി ബന്ധപ്പെട്ട് നിരവധി പേര്‍ നിരീക്ഷണത്തിലാണ്. തട്ടിപ്പിന്റെ സൂത്രധാരന്മാര്‍ അപ്രൈസര്‍മാര്‍ തന്നെയാണെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. 3.70കോടി രൂപയുടെ തട്ടിപ്പ് നായന്മാര്‍മൂല ബ്രാഞ്ചിലും 30 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് വിദ്യാനഗര്‍ ഈവിനിംഗ് ബാങ്കിലുമാണ് നടന്നത്. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ ബ്രാഞ്ച് മാനേജര്‍മാരായ സന്തോഷ്‌കുമാറിനെയും വിജയലക്ഷ്മിയെയും സസ്‌പെന്റ് ചെയ്തതായി ബാങ്ക് സെക്രട്ടറി വേണുഗോപാല്‍ അറിയിച്ചു. ഇവരും കേസില്‍ പ്രതികളാകുമെന്നാണ് സൂചന. കേസില്‍ ഇതിനകം അപ്രൈസറടക്കം മൂന്നു പേര്‍ റിമാന്റിലാണ്.
Keywords: Kasaragod-news-police-case-saqafi-bank
Post a Comment
0 Comments