Type Here to Get Search Results !

Bottom Ad

കാസര്‍ക്കോട്ട് ശാശ്വത സമാധാനം സൃഷ്ടിക്കുന്നതിന് പോലീസ് ക്രിയാത്മകമായി ഇടപെടണം :എം.സി.ഖമറുദ്ദീന്‍


കാസര്‍ക്കോട്:(www.evisionnews.in) കാസര്‍ക്കോട്ടും പരിസര പ്രദേശങ്ങളിലും ശാശ്വത സമാധാനംസൃഷ്ടിക്കുന്നതിന് പോലീസ് ക്രിയാത്മകവും നീതിപൂര്‍വ്വവുമായഇടപെടലുണ്ടാകണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിഎം.സി.ഖമറുദ്ദീന്‍ ആവശ്യപ്പെട്ടു.
കാസര്‍ക്കോടിന്റെ ചുറ്റുവട്ടത്തെ കലാപകലുശിതമാക്കാന്‍ സംഘ് പരിവാറിനെമുന്‍നിര്‍ത്തി ക്രിമിനലുകള്‍ നടത്തി വരുന്ന അക്രമണങ്ങളെയും പ്രകോപനത്തെയുംഗൗരവത്തോടെ കാണുന്നതില്‍ പോലീസിന് വീഴ്ച പറ്റുന്നതായി വ്യാപകമായി പരാതിഉയര്‍ന്നിട്ടുണ്ട്.
ജനങ്ങള്‍ക്ക് നടന്നു പോകാനോ കിടന്നുറങ്ങാനോ കടുംബത്തോടൊപ്പം സന്തോഷംപങ്കിടാനോ പറ്റാത്ത തരത്തില്‍ അപകടാവസ്ഥയിലാണ് ജനങ്ങളുടെ ജീവന്‍.വിശുദ്ധ റംസാനില്‍ പ്രാര്‍ത്ഥന നടത്താന്‍ പളളിയില്‍ പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്.
കാസര്‍ക്കോടിന്റെ സമാധാനം തകര്‍ത്ത് രാഷ്ട്രീയവും സാമ്പത്തികവുമായ നേട്ടംകൊയ്യാന്‍ ശ്രമിക്കുന്ന മാഫിയ ക്വട്ടേഷന്‍ സംഘങ്ങളാണിതിനു പിന്നിലെന്ന്സംശയിക്കേണ്ടിയിരിക്കുന്നു നാടിന്റെ സമാധാനം കെടുത്തുന്ന ക്രിമിനലുകള്‍ക്ക് രാഷ്ട്രീയപരവുംനിയമപരവുമായ പിന്തുണ നല്‍കുന്നവരെ കുറിച്ചും ഗൂഡാലോചനകള്‍രൂപപ്പെടുത്തുന്നവരെ കുറിച്ചും അന്വേഷണം നടത്തണമെന്ന് ഖമറുദ്ദീന്‍ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് കേരള മുഖ്യമന്ത്രിക്ക് ഖമറുദ്ദീന്‍ നിവേദനം അയച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad