Type Here to Get Search Results !

Bottom Ad

ജില്ലാ പഞ്ചായത്തിലെ ആറ് റോഡുകള്‍ മെക്കാഡം ടാറിംഗ് ചെയ്യാന്‍ 14 കോടി


കാസര്‍കോട്.(www.evisionnews.in)ജില്ലാ പഞ്ചായത്തിലെ ആറ് റോഡുകള്‍ 14 കോടി രൂപ ചെലവില്‍ മെക്കാഡം ടാറിംഗ് നടത്താന്‍ നടപ്പുവര്‍ഷത്തെ പദ്ധതി അവലോകന യോഗത്തില്‍ തീരുമാനമായി. കുട്ടമത്ത്-കയ്യൂര്‍, ബളാല്‍-രാജപുരം, ബങ്കളം-ചായ്യോത്ത്, ബണ്ടിച്ചാല്‍-കണിയാംകുണ്ട്, നീര്‍ച്ചാല്‍-മുണ്ട്യത്തടുക്ക, കാലിച്ചാമരം-പരപ്പ എന്നീ റോഡുകളിലാണ് മെക്കാഡം ടാറിംഗ് നടത്തുക. 27.5 കോടി രൂപ റോഡ് വികസനത്തിനും 15.5 കോടി രൂപ വികസന ഫണ്ട് ഇനത്തിനുമായി വകയിരുത്തിയിട്ടുണ്ട്. 5.75 കോടി രൂപ പട്ടികജാതി വികസനത്തിനും 2.1 കോടി രൂപ പട്ടികവര്‍ഗ്ഗ വികസനത്തിനും നീക്കി വെച്ചു. മുഴുവന്‍ ജില്ലാ പഞ്ചായത്ത് റോഡുകളും അറ്റകുറ്റപ്പണി നടത്തും. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 17 ഹൈസ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് വിശ്രമമുറികള്‍ സജ്ജീകരിക്കും. സ്‌കൂള്‍ ലബോറട്ടറികള്‍ നവീകരിക്കുന്നതിനായി പ്രിസം പദ്ധതി നടപ്പിലാക്കും. 17 അംഗനവാടികളെ ശിശുപ്രിയ എന്ന പേരില്‍ മാതൃകാ അംഗനവാടികളാക്കും. വിദ്യാലയങ്ങള്‍ക്ക് ചുറ്റുമതിലും വൈദ്യുതീകരണവും സാധ്യമാക്കാനും പദ്ധതിയുണ്ട്. 17 പട്ടികജാതി, പട്ടികവര്‍ഗ്ഗ കോളനികളില്‍ സമഗ്ര വികസനം നടത്തും. നീലേശ്വരം, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലും പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും കാസര്‍കോട്, കാറഡുക്ക, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അവലോകന യോഗം കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിലും നടന്നു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അലി ഹര്‍ഷാദ് വൊര്‍ക്കാടി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എ പി ഉഷ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഫൈജ ടീച്ചര്‍, അംഗങ്ങളായ ഇ പത്മാവതി, എം നാരായണന്‍, എം കേളുപണിക്കര്‍, അഡ്വ. കെ ശ്രീകാന്ത്, പുഷ്പ അമേക്കള, മുംതാസ് സെമീറ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad