അഹമ്മദാബാദ് (www.evisionnews.in): പതിമൂന്ന് വയസുകാരിയായ പെണ്‍കുട്ടിയെ വിമാനത്തില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച ഗുജറാത്തിലെ പ്രാദേശിക ബിജെപി നേതാവിനെ പോസ്‌കോ നിയമ പ്രകാരം പോലീസ് അറസ്റ്റ്‌ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. ഗാന്ധി നഗര്‍ യൂണിറ്റ് ബിജെപി വൈസ് പ്രസിഡണ്ട് അശോക് മക്‌വാനെ (41)യാണ് അറസ്റ്റ്‌ചെയ്തത്. ഗോവയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രക്കിടയില്‍ വിമാനത്തില്‍ പെണ്‍കുട്ടിയുടെ അടുത്ത സീറ്റിലിരിക്കുകയായിരുന്നു ഇയാളെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. വിമാനയാത്രാരേഖകള്‍ പരിശോധിച്ചാണ് മക്‌വാനയെ അറസ്റ്റ് ചെയ്തത്.
Keywords: National-news-sexual-harassment-arrest

Post a Comment
0 Comments