Type Here to Get Search Results !

Bottom Ad

മുട്ടത്തൊടി മുക്കുപണ്ട കേസ്: ശാഖാ മാനേജര്‍ സന്തോഷ് കുമാറിന്റെ അറസ്റ്റ് ഉടന്‍

കാസര്‍കോട് (www.evisionnews.in): മുട്ടത്തൊടി സഹകരണ ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ് കേസിലെ സൂത്രധാരന്മാരില്‍ ഒരാളും റിമാന്റിലായ ഹാരിസ് സഖാഫിയുടെ കൂട്ടാളിയുമായ വിദ്യാനഗര്‍ സായാഹ്ന ശാഖാ മാനേജര്‍ കാഞ്ഞങ്ങാട് കോട്ടപ്പാറയിലെ സന്തോഷ് കുമാറിന്റെ അറസ്റ്റ് ഉടന്‍. സന്തോഷ് കുമാര്‍ പോലീസിന്റെ വലയിലുണ്ട്. ഇയാളെ ചോദ്യം ചെയ്ത് തട്ടിപ്പിന്റെ വിശദാംശങ്ങള്‍ പുറത്തെടുത്ത് നെല്ലും പതിരും വേര്‍തിരിക്കുകയാണ് അന്വേഷണ സംഘം. 

അന്വേഷണത്തിന്റെ ഭാഗമായി ബാങ്കിലെ മുന്‍ ജീവനക്കാരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു കഴിഞ്ഞു. കേസില്‍ നേരത്തെ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന ബാങ്ക് അപ്രൈസര്‍മാരായ നീലേശ്വരം, പേരോലിലെ ടി വി സതീശന്‍, ഇയാളുടെ സഹോദരന്‍ സത്യപാലന്‍, ചെങ്കളയിലെ അബ്ദുല്‍ മജീദ്, ഭീമനടിയിലെ ജയരാജന്‍, തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളായ ആദൂര്‍, കുണ്ടാര്‍, ഉയിത്തടുക്കയിലെ ഹാരിസ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നിയമനടപടികള്‍ അവസാനഘട്ടത്തിലാണ്. ഇതു സംബന്ധിച്ച അപേക്ഷ ഇന്നു തന്നെ സമര്‍പ്പിക്കുമെന്നാണ് സൂചന.കസ്റ്റഡിയില്‍ കിട്ടുന്ന പ്രതികള്‍ക്കൊപ്പം സന്തോഷിനെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ ആലോചന.

അതിനിടെ ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ് കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച് കണ്ണൂര്‍ മേഖലാ പോലീസ് ഐ.ജി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേസ് ക്രൈംബ്രാഞ്ചിനു കൈമാറുന്നതിനു മുന്നോടിയായാണ് റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും. 

Post a Comment

0 Comments

Top Post Ad

Below Post Ad