Type Here to Get Search Results !

Bottom Ad

പെര്‍ളയില്‍ കലാപത്തിനുള്ള സംഘപരിവാര്‍ ശ്രമം കരുതിയിരിക്കണം: മുസ്ലിം ലീഗ്

പെര്‍ള: (www.evisionnews.in)പെര്‍ളയില്‍ വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കി ജനജീവിതം അട്ടിമറിക്കാനും പ്രദേശത്താകെ അസ്വസ്ഥത പടര്‍ത്തി ജനങ്ങളെ തമ്മിലടിപ്പിക്കാനും മതസൗഹാര്‍ദ്ദം തകര്‍ക്കാനുമുള്ള സംഘപരിവാര്‍ സംഘടനകളുടെ ഗൂഢനീക്കങ്ങളെ കരുതിയിരിക്കണമെന്ന് മുസ്ലിം ലീഗ് മുന്നറിയിപ്പ് നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയിലുണ്ടായ ജാള്യതമറക്കാനാണ് ബിജെപിയും സംഘങ്ങളും അക്രമം അഴിച്ചുവിടുന്നത്. 

ഒരു ക്ഷേത്രപരിസരം അശുദ്ധമാക്കിയത് സംഘപരിവാരാണെന്ന ആരോപണം സ്വന്തം അണികളില്‍ സൃഷ്ടിച്ച പ്രതിഷേധത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് പെര്‍ളയില്‍ കലാപത്തിന് നിരന്തരം ശ്രമിക്കുന്നതെന്നും മുസ്ലിംലീഗ് എന്‍മകജെ പഞ്ചായത്ത് കമ്മിറ്റി വിലയിരുത്തി. പോലീസിന് മുന്നില്‍ പോലും അക്രമം അഴിച്ചുവിട്ട് ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താനാണ് സംഘപരിവാര്‍ ശ്രമമെന്നും മുസ്ലി ലീഗ് കമ്മിറ്റിയോഗം അഭിപ്രായപ്പെട്ടു.

Keywords: Kasaragod-Perla-IUML-BJP




Post a Comment

0 Comments

Top Post Ad

Below Post Ad