Type Here to Get Search Results !

Bottom Ad

കാറപകടത്തില്‍ മരിച്ച തൃക്കരിപ്പൂരിലെ ഫൈസലിന്റെ മയ്യിത്ത് മലേഷ്യയില്‍ ഖബറടക്കി

തൃക്കരിപ്പൂര്‍ (www.evisionnews.in): കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച തൃക്കരിപ്പൂര്‍ സ്വദേശിയുടെ മയ്യിത്ത് മലേഷ്യയില്‍ ഖബറടക്കി. മെട്ടമ്മല്‍ലിലെ പരേതനായ എ.പി സുലൈമാന്റെ മകന്‍ ഫൈസലാ (32)ണ് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ മലേഷ്യയില്‍ വാഹനാപകടത്തില്‍ മരിച്ചത്. ഫൈസല്‍ സഞ്ചരിക്കുകയായിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന ഫൈസലും ബംഗാളി സ്വദേശിയായ യുവാവും തല്‍ക്ഷണം മരിക്കുകയായിരുന്നു.

20 വര്‍ഷം മുമ്പ് ജ്യേഷ്ഠന്‍ മുനീര്‍ തൃക്കരിപ്പൂരിലുണ്ടായ കാറപകടത്തില്‍ മരിച്ചിരുന്നു. പിതാവ് സുലൈമാന്‍ മലേഷ്യയില്‍ ഹൃദായാഘാതം മൂലവും മരണപ്പെട്ടിരുന്നു. പിതാവിന്റെ മൃതദേഹം മലേഷ്യയില്‍തന്നെ ഖബറടക്കുകയായിരുന്നു. സൈനബയാണ് മാതാവ്. ഭാര്യ; എടച്ചാക്കൈയിലെ ടി.കെ സുമയ്യ. മക്കള്‍; സമ്മ ഫാത്തിമയും മര്‍വ ഫാത്തിമ. സഹോദരിമാര്‍: താഹിറ, ഷാഹിദ, നസീമ.

Keywords: Kasaragod-tkr-faisal-

Post a Comment

0 Comments

Top Post Ad

Below Post Ad