Type Here to Get Search Results !

Bottom Ad

യുവാക്കളെ വധിക്കാന്‍ ശ്രമിച്ചകേസ്: രണ്ടു പേര്‍ കൂടി അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.in): വോട്ടെണ്ണല്‍ ദിവസം കടയടച്ചു പോവുകയായിരുന്ന യുവാക്കളെ തടഞ്ഞുനിര്‍ത്തി വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികളെ കൂടി ടൗണ്‍ സി.ഐ എം.പി ആസാദ് അറസ്റ്റ് ചെയ്തു. കാസര്‍കോട്ടെ ഫാന്‍സി കടയിലെ ജീവനക്കാരന്‍ ചെട്ടുംകുഴിയിലെ അന്‍സാറി (25)നെയും സുഹൃത്ത് എരുതുംകടവ് പുതുമണ്ണിലെ മുഹമ്മദ് ഷരീഫി (27)നേയും വധിക്കാന്‍ ശ്രമിച്ച കേസില്‍ കൂഡ്ലു ആര്‍.ഡി നഗര്‍ കാളിയങ്ങാട് ജഗദംബ മന്ദിരത്തിനടുത്തെ ചന്തന്‍ നായക് (28), കൂഡ്ലു പച്ചക്കാട് എന്‍.എം കോമ്പൗണ്ടിലെ ശിവകൃഷ്ണ നിലയത്തില്‍ പി. ഹരീഷ് (26) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ രണ്ടുപ്രതികളായ നിതിന്‍, ദീപക് എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ അന്‍സാര്‍ ഇപ്പോഴും മംഗലാപുരത്ത് ചികിത്സയില്‍ കഴിയുകയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad