ഉദുമ: (www.evisionnews.in) എം.എസ്.എഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റി ''സഹപാഠിക്കൊരു കൈ താങ്ങ്'' എന്ന പദ്ധതിയില്‍ ഉദുമ സ്‌കൂളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്തു.പരിപാടിയില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ്സ് നേടിയ വിദ്യര്‍ത്ഥികളെ അനുമോദിച്ചു. കെ.എം.സി.സി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് സലാം മങ്ങാട് യൂണിഫോം ഹെഡ് മാസ്റ്റര്‍ മധുവിന് നല്‍കി ഉദ്ഘാടനം ചെയ്തു. എ പ്ലസ്സ് മീറ്റ് എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട് ഉദ്ഘാടനം ചെയ്തു.
എം.എസ്.എഫ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ജൗഹര്‍ ഉദുമ അദ്ധ്യക്ഷത വഹിച്ചു.സ്‌ക്കൂള്‍ സ്റ്റാഫ് സെക്രട്ടറി സത്യന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. കെ.എം.സി.സി ഉദുമ പഞ്ചായത്ത് സെക്രട്ടറി റഫാസ് ,എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് സിറാജ് ഈച്ചി ലിങ്കാല്‍, ട്രഷറര്‍ ഫര്‍ഹാന്‍ എം.എസ് , വൈസ് പ്രസിഡന്റ് അന്‍വര്‍ പാക്യാര, ജോയിന്റ് സെക്രട്ടറി റംഷീദ് എന്നിവര്‍ സംബന്ധിച്ചു. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മുക്കുന്നോത്ത് നന്ദി പറഞ്ഞു.
Keywords: Msf-Uduma-panchayath


Post a Comment
0 Comments