കാസര്‍കോട്.(www.evisionnews.in)ശതാബ്ദി വാര്‍ഷികം ആഘോഷിക്കുന്ന കുട്ടമത്ത് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1990-91 എസ് എസ് എല്‍ സി ബാച്ചിലുള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നവീകരിച്ച പ്രീപ്രൈമറി ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ എം രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജി എച്ച് എസ് എസ് കുട്ടമത്തിലെ പൂര്‍വ്വ അധ്യാപകര്‍ താക്കോല്‍ കൈമാറി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സൂര്യനാരായണ കുഞ്ചുരായര്‍, ഹെഡ്മാസ്റ്റര്‍ പി വി ദേവരാജന്‍, പി ടി എ പ്രസിഡണ്ട് സി എം ശ്യാമള എന്നിവര്‍പ്രസംഗിച്ചു. അലുമിനി കോര്‍ഡിനേറ്റര്‍ സി വി അജിത് കുമാര്‍ സ്വാഗതവും ജോയിന്റ് കോര്‍ഡിനേറ്റര്‍ എം ആര്‍ മൃദുലാബായി നന്ദിയും പറഞ്ഞു.

Post a Comment
0 Comments