Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം ചെക്ക് പോസ്റ്റ് അക്രമം: ഒരാള്‍ അറസ്റ്റില്‍

മഞ്ചേശ്വരം: (www.evisionnews.in) കഴിഞ്ഞ മാര്‍ച്ച് 16നു വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റ് അക്രമിച്ചു 6.67 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയെന്ന കേസിലെ മുഖ്യപ്രതി ഹൊസങ്കടി പിരാര മൂലയിലെ അബ്ദുള്‍ ഹമീദിനെ (38) മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു. കേസില്‍ 250 പ്രതികളാണുള്ളത്. ചെക്ക് പോസ്റ്റില്‍ മീന്‍ ലോറി ഇടിച്ചു സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രകോപിതരായ ആള്‍ക്കൂട്ടം വില്‍പ്പന നികുതി ചെക്ക് പോസ്റ്റും എക്‌സൈസ് ചെക്ക് പോസ്റ്റും അക്രമിക്കുകയും പൊലീസ് സൂപ്രണ്ടിന്റേതടക്കം ഏതാനും വാഹനങ്ങള്‍ തകര്‍ക്കുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു.

Keywords: Manjeswaram-check-post-1arested

Post a Comment

0 Comments

Top Post Ad

Below Post Ad