കാസര്‍കോട്:(www.evisionnews.in) ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ഘാതകരെ പിടികൂടുന്നത് വരെ പോരാട്ടം തുടരുമെന്നും സി.ബി.ഐ നടത്തുന്ന പുനരന്വേഷണം ത്വരിതപ്പെടുത്തണമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.
സി.എം അബ്ദുല്ല മൗലവിയുടെ കുടുംബവും,ജനകീയ ആക്ഷന്‍ കമ്മറ്റിയും സംയുക്തമായി കാസര്‍കോട് ഒപ്പ് മരച്ചുവട്ടില്‍ നടത്തുന്ന അനിശ്ചിതകാല സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു.മരണം നടന്ന ദിവസം മുതല്‍ കുപ്രചരണം നടത്തി അന്വേഷണം വഴിതിരിച്ചു വിടാന്‍ പൊലിസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതാണ് ആറു വര്‍ഷം പിന്നിട്ടിട്ടും കേസന്വേഷണം വഴി മുട്ടാന് കാരണമെന്നും തങ്ങള്‍ പറഞ്ഞു.
ഡോ.ഡി.സുരേന്ദ്രനാഥ് ആധ്യക്ഷം വഹിച്ചു.സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍,പി.എം റഫീഖ് അഹമ്മദ്,ലത്ത്വീഫ് പന്നിയൂര്‍,ആര്‍.എം.സുബലു സബീല്‍,അബ്ദുല്ല ദാരിമി കൊട്ടില,സയ്യദ് നൂറുദ്ധീന്‍ തങ്ങള്‍,മുസ്തഫ അഷ്‌റഫി കക്കുപ്പടി,ഡോ.ഖത്തര്‍ ഇബ്രാഹിം ഹാജി,ഇബ്രാഹിം ഫൈസി ജെഡിയാര്‍,കെ.കെ.അബ്ദുല്ല ഹാജി, അബൂബക്കര്‍ സലൂദ് നിസാമി,താജുദ്ദീന്‍ ദാരിമി പടന്ന,ഹാരിസ് ദാരിമി ബെദിര,ബഷീര്‍ ദാരിമി,സുഹൈര്‍ അസ്ഹരി,ഹമീദ് ഹാജി,കെ.എം സൈനുദ്ധീന്‍ ഹാജി,സ്വാലിഹ് മുസ്‌ലിയാര്‍,ചെര്‍ക്കളം അഹമ്മദ് മുസ്‌ലിയാര്‍,സലാം ഫൈസി,ഹമീദ് കേളോട്ട്,മഹ്മൂദ് ദേളി,യൂനുസ് ഫൈസി,യൂനുസ് ഹസനി,ഷരീഫ് നിസാമി,ഇസ്മായില്‍ മച്ചംപാടി,മുഹമ്മദലി നീലേശ്വരം,സയ്യദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍,മുഹമ്മദ് ഫൈസി കജ,മൊയ്തീന്‍കുഞ്ഞി ചെര്‍ക്കള,ഇബ്രാഹിം മാവ്വല്‍,അഹമ്മദ് ഷാഫി ദേളി,അബ്ദുല്‍ ഖാദര്‍ സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു

Post a Comment
0 Comments