Type Here to Get Search Results !

Bottom Ad

പഠനം വഴിമുട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് കൈതാങ്ങായി എംഎസ്എഫ് പ്രവര്‍ത്തകര്‍

മൊഗ്രാല്‍ പുത്തുര്‍:(www.evisionnews.in) സാമ്പത്തിക പ്രയാസംമൂലം പഠനം ഉപേക്ഷിക്കാന്‍ തീരുമാനിച്ച കുട്ടിക്കും ഫീസടക്കാന്‍ കഴിയാത്തതിനാല്‍ സ്‌കൂളില്‍ നിന്നും പുറത്താക്കല്‍ ഭീഷണി നേരിട്ട വിദ്യാര്‍ത്ഥിനിക്കും കൈതാങ്ങായി സഹപാഠികള്‍. കുന്നില്‍ മേഖലാ എം.എസ്.എഫ് പ്രവര്‍ത്തകരാണ് മൊഗ്രാല്‍ പുത്തൂരിലെ വാടക വീട്ടില്‍ കഴിയുന്ന കുടുംബത്തിന്് സഹായവുമായെത്തിയത്്.
നിത്യചെലവിന് പോലും കഷ്ടപ്പെടുന്ന രോഗിയായ പിതാവിന്റെ ദയനീയാവസ്ഥ കണ്ട മൂത്ത മകള്‍ പ0നം നിര്‍ത്താന്‍ ഒരുങ്ങുകയും മറ്റു രണ്ട് മക്കള്‍ ഫീസടക്കാന്‍ പോലും കഴിയാതെ വിഷമിക്കുന്നതും അറിഞ്ഞപ്പോള്‍ അവര്‍ക്കുവേണ്ട വിദ്യാഭ്യാസചെലവിനും മറ്റും എം.എസ്.എഫ് പ്രവര്‍ത്തകര്‍ കൈകോര്‍ക്കുകയായിരുന്നു. ഫീസടക്കാനുള്ള പണവും പുതുവസ്ത്രവും പ0നോപകരണവും എം.എസ്.എഫ് നേതാക്കള്‍ ഇവരുടെ വീടുകളിലെത്തിച്ചു നല്‍കി. ഇവരുടെ തുടര്‍ന്നുള്ള പഠന ചെലവും എം.എസ്.എഫ് വഹിക്കും
മാഹിന്‍ കുന്നില്‍, എം.എ നജീബ്, കെഎച്ച് ഇര്‍ഫാന്‍, അഫ്‌സല്‍, നസീര്‍, ഷഫീഖ്, ജിഷാദ്, പി.എച്ച്.അന്‍സാഫ്, സിനാന്‍, അനസ്, ഇന്‍ഷാഫ് നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad