കാസര്‍കോട്: (www.evisionnews.in) മുട്ടത്തൊടി സര്‍വ്വീസ് സഹകരണബാങ്കിലെ മുക്കുപണ്ട തട്ടിപ്പുകേസില്‍ മുഖ്യ സൂത്രധാരനായ ബാങ്ക് മാനേജരെ പോലീസ് അറസ്റ്റുചെയ്തു. ബാങ്ക് വിദ്യാനഗര്‍ ശാഖയിലെ മാനേജരായ കാഞ്ഞങ്ങാട് അമ്പലത്തറ കോട്ടപ്പാറയിലെ സന്തോഷ്‌കുമാറിനെയാണ് വിദ്യാനഗര്‍ സി ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.ഇതോടെ മുക്കുപണ്ട തട്ടിപ്പുകേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. തട്ടിപ്പിന്റെ മുഖ്യസൂത്രധാരനാണ് സന്തോഷെന്ന് പോലീസ് പറഞ്ഞു.
അറസ്റ്റിലായ സന്തോഷ് പോലീസിനോട് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു.എന്നാല്‍ വന്‍ തുകയൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്നും കൂട്ടാളികളാണ് കൂടുതല്‍ തുക തട്ടിയതെന്നും സന്തോഷ് പോലീസിനോട് പറഞ്ഞു. ഇയാളുടെ കോട്ടപ്പാറയിലെ വീടുള്‍ക്കൊള്ളുന്ന പുരയിടത്തിന് അരക്കോടിയിലേറെ വിലമതിക്കും. ബാങ്കിനെ കബളിപ്പിച്ച തുക പോയ വഴികളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.
തിങ്കളാഴ്ച വൈകിട്ടാണ് സന്തോഷ്‌കുമാറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഇയാളുടെ കോട്ടപ്പാറയിലെ വീട്ടില്‍ റെയ്ഡ് നടത്തിയ പോലീസ് മൂന്നരലക്ഷം രൂപയും മുക്കുപണ്ടങ്ങളും തട്ടിപ്പിനുപയോഗിച്ച പാസ് ബുക്കുകള്‍ അടക്കമുള്ള രേഖകളും പിടിച്ചെടുത്തു.
ബാങ്കിലെ അപ്രൈസര്‍മാരായ നീലേശ്വരം പേരോലിലെ സതീഷ്, സഹോദരന്‍ സത്യപാലന്‍, കുണ്ടാറിലെ ഹാരിസ് എന്നിവരാണ് തട്ടിപ്പ് ആസൂത്രണം ചെയ്ത സംഘാംഗങ്ങള്‍. ആറുപേര്‍ അറസ്റ്റിലായതോടെ കേസിലെ മറ്റ് പ്രതികളെ പിടികൂടാന്‍ പോലീസ് വലവിരിച്ചിട്ടുണ്ട്. മുട്ടത്തൊടി ബാങ്കിലെ വിദ്യാനഗര്‍, നായന്‍മാര്‍മൂല ശാഖകളില്‍ നിന്നും മുക്കുപണ്ടങ്ങള്‍ പണയം വെച്ച് അഞ്ചുകോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ ഇപ്പോള്‍ അറസ്റ്റിലായ പ്രതികളടക്കം അറുപതോളം പ്രതികളാണുള്ളത്.
keywords: Muttathodi-bank-Manger-Arrested

Post a Comment
0 Comments