മൊഗ്രാല്‍ : (www.evisionnews.in) മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ഫൌണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മിലാനോ കപ്പിനും കെ.കെ എസ്.ഗ്രൂപ്പ് പ്രൈസ് മണിക്കുമായി മൊഗ്രാല്‍ ജെ.ആര്‍.ടി സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ തല സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അല്‍ ഫലാഹ് എഫ്.സി. കുമ്പള ജേതാക്കളായി. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ബ്രദേര്‍സ് മൊഗ്രാലിനെ ഒരു ഗോളിനാണ് അല്‍ ഫലാഹ് എഫ്.സി പരാജയപ്പെടുത്തിയത്. ഐ.എസ്.എല്‍.മുംബൈ എഫ്.സി. താരം ആസിഫ് കോട്ടയില്‍ വിജയ ഗോള്‍ നേടി. പ്രഗല്‍ഭരായ 8 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്. വിവിധ ടീമുകള്‍ക്ക് വേണ്ടി ദേശീയ- സംസ്ഥാന -ജില്ലാ-സര്‍വകലാശാല താരങ്ങള്‍ ജേഴ്‌സിയണിഞ്ഞു. ടൂര്‍ണമെന്റിലെ മികച്ച ഗോളിനുള്ള ഉപഹാരം ഇന്ത്യന്‍ താരം മുഹമ്മദ് റാഫി (അല്‍ ഫലാഹ് എഫ്.സി) കരസ്ഥമാക്കി.മികച്ച ഗോള്‍ കീപ്പറായി മൊഗ്രാല്‍ ബ്രദേര്‍സ് മൊഗ്രാലിന്റെ മിര്‍ഷാദ്, മികച്ച താരമായി ഘാന താരം ചാള്‍സ് (അല്‍ ഫലാഹ് എഫ്.സി) ടോപ് സ്‌കോറര്‍ ആയി ഷിജില്‍ (മൊഗ്രാല്‍ ബ്രദേര്‍സ്) എന്നിവര്‍ തെരെഞ്ഞെടുക്കപെട്ടു.
വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷദ് വോര്‍ക്കാടി സമ്മാനങ്ങള്‍ വിതരണം ചെയ്തു.മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ഫൌണ്ടേഷന്‍ ചെയര്‍മാന്‍ ഷക്കീല്‍ അബ്ദുള്ള അധ്യക്ഷത വഹിചൂ. ഡി.എഫ്.എ പ്രസിഡന്റ്: പി.സി.ആസിഫ്, ദേശിയ കാര്‍ റാലി ചാമ്പ്യന്‍ മൂസ ഷരീഫ്, ഹമീദ് അല്‍ഫലാഹ്, കുത്തിരിപ്പ് മുഹമ്മദ്, മാഹിന്‍ മാസ്റ്റര്‍ , യൂസഫ് മിലാനോ, ടി.എം.ഷുഹൈബ്, കെ.സി.സലീം, സെഡ്.എ.മൊഗ്രാല്‍, സത്താര്‍ ആരിക്കാടി, ടി.എം.നവാസ് , എം.പി.ഖാലിദ്, സൈഫു ബാര്‍ക്കോട്, സാജു മിലാനോ, അന്‍വര്‍ അഹ്മദ്, ആസിഫ് ഇക്ബാല്‍, റഫീഖ് അഡ്മിന്‍, ഷരീഫ് ചെപ്പു, എം.എല്‍.അബ്ബാസ് , ടി.കെ.അന്‍വര്‍ സംബന്ധിച്ചു. അബ്‌കോ മുഹമ്മദ് സ്വാഗതം പറഞ്ഞു.
keywords: milano-cuo-mogral

Post a Comment
0 Comments