
കാസര്‍കോട്: (www.evisionnews.in) ചേനക്കോട് സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കുളത്തിലെ മതിലിടിഞ്ഞ് വീണ് മരിച്ച മോഹനപ്പാട്ടാളിയുടെ കുടുംബത്തിന് ദുരിതാശ്വാസ സഹായം അഭ്യര്‍ത്ഥിച്ച് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നിവേദനം നല്‍കി. മോഹനയുടെ മരണത്തോടെ ഭാര്യയും വിദ്യാര്‍ത്ഥികളായ മൂന്നു കുട്ടികളുമുള്ള കുടുംബം അനാഥമായി പോയെന്ന് നെല്ലിക്കുന്ന് നിവേദനത്തില്‍ പറഞ്ഞു. ജൂണ്‍ ഒന്നിന് ഉച്ചക്കാണ് കുളത്തിന് പാര്‍ശ്വ മതില്‍ നിര്‍മ്മാണത്തിനിടയില്‍ മോഹനപ്പാട്ടാളി മരിച്ചത്.
keywords-Chenakkottu-Tragedy-Na-NellikunnuMLA-Memorandom-
Post a Comment
0 Comments