Type Here to Get Search Results !

Bottom Ad

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ കാഞ്ഞങ്ങാട് സ്വദേശിയെ കാണാതായി.

കാഞ്ഞങ്ങാട്: (www.evisionnews.in) ശബരിമല ദര്‍ശനം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ച കാഞ്ഞങ്ങാട് സ്വദേശിയെ കാണാതായതായി പരാതി. കൊവ്വല്‍ സ്റ്റോറിലെ രമേശ (52)നെയാണ് തീവണ്ടി യാത്രക്കിടയില്‍ കാണാതായത്. ശബരിമല ദര്‍ശനം കഴിഞ്ഞ് സുഹൃത്ത് മധുവിനൊപ്പം ഈ ജൂണ്‍  14നാണ് ചെങ്ങന്നൂരില്‍ നിന്നും വണ്ടി കയറിയത്. തൃശൂരിലെത്തിയപ്പോഴാണ് കാണാതായത്. യാത്രക്കിടയില്‍ മധു ഉറങ്ങിയിരുന്നു. ഈ സമയത്ത് തീവണ്ടിയില്‍ നിന്നും ഇറങ്ങിയതാകാനാണ് സാധ്യത. ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷിക്കുന്നു.


keywords: missing-Kanhngad-oldage

Post a Comment

0 Comments

Top Post Ad

Below Post Ad