Type Here to Get Search Results !

Bottom Ad

മുഹമ്മദലി കേരളത്തിന്റെ അഭിമാനതാരം: ഇ.പി ജയരാജന് സോഷ്യല്‍മീഡിയ വക പൊങ്കാല


കാസര്‍കോട്:(www.evisionnews.in) അന്തരിച്ച ലോക ബോക്‌സിംഗ് താരം മുഹമ്മദലിക്ക് അനുശോചനം അറിയിച്ച് സംസാരിച്ച കായിക മന്ത്രി ഇ.പി ജയരാജന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ നിറയുന്നു. മുഹമ്മദലി കേരളത്തിന്റെ യശസ്സുയര്‍ത്തിയ താരമാണെന്നും സ്വര്‍ണമെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി അദ്ദേഹം ലോകരാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തി. ഇതിഹാസ താരത്തിന്റെ മരണത്തില്‍ കേരളത്തിന്റെ ദുഖം ഞാന്‍ അറിയിക്കുന്നു എന്നാണ് കായിക മന്ത്രി ഒരു ചാനലില്‍ മുഹമ്മദലിയെ അനുശോചിച്ചത്.

മന്ത്രിയുടെ വാക്കുകള്‍ ചാനല്‍ പുറത്തുവിട്ടതോടെ ബഹു കായിക മന്ത്രിയുടെ കായിക വിവരത്തെ 'പുകഴ്ത്തി' സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയായിരുന്നു. ന്യൂസ് റീഡര്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ മുഹമ്മദലിയുടെ ഭൗതീക ശരീരം കേരളത്തിലെത്തിക്കാനുള്ള എല്ലാ ഏര്‍പ്പാടം ചെയ്തിട്ടുണ്ടെന്ന് കൂടി കാച്ചിയേനെ, മുഹമ്മദലിയുടെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് ശ്രീ ജയരാജന്‍ അറിയിച്ചു തുടങ്ങുന്ന പരാമര്‍ശങ്ങളോടെയാണ് കായിക മന്ത്രിയെ സോഷ്യല്‍ മീഡിയ വരവേറ്റത്.

പിന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ ട്രോളുകളുടെ പ്രഹേളികയായിരുന്നു നവമാധ്യമങ്ങളില്‍. ബഹു മന്ത്രി നടി അമൃതക്ക് പഠിക്കുന്നു... മരിച്ച മുഹമ്മദലിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയും മകള്‍ക്ക് ഒരു മണിക്കൂറിനുള്ളില്‍ പ്രമോഷനും നല്‍കുമെന്ന് ബഹു കായികമന്ത്രി..., ഹിന്ദി പരിഭാഷക്ക് കെ സുരേന്ദ്രന് നല്‍കിയ ആ കിരീടം തിരിച്ചുവാങ്ങി ഇനി ഇ.പി ജയരാജന് കൊടുക്കുന്നതില്‍ ആര്‍ക്കും പരാതിയുണ്ടായിരിക്കില്ലെന്ന് വിചാരിക്കുന്നു..., കേരളത്തിന്റ യശസ്സ്ുയര്‍ത്തിയ മുഹമ്മലിയുടെ നിര്യാണത്തില്‍ തിങ്കളാഴ്ച സ്‌കൂളിന് അവധിയായിരിക്കും..., എന്നൊക്കെയുള്ള ജയരാജനെ പരിഹസിച്ചുള്ള പരാമര്‍ശങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. 

കമോണ്‍ ട്രോളേഴ്‌സ് എന്നു പറഞ്ഞ് കസബ സിനിമയില്‍ മമ്മൂട്ടി ഇരിക്കുന്ന ചിത്രത്തില്‍ ജയരാജന്റെ മുഖം എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്ന ചില ട്രോളര്‍മാര്‍. സിനിമ രംഗങ്ങള്‍ കടമെടുത്ത് ഡയലോഗുകള്‍ ചേര്‍ത്താണ് ട്രോളുകള്‍ പരക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയുടെ സ്‌പോണ്‍സേഡ് പ്രമോഷന്റെ പിന്നാലെയാണ് ജയരാജന്റെ അനുശോചനത്തെ സോഷ്യല്‍ മീഡിയ കൊണ്ടാടുന്നത്.







































Post a Comment

0 Comments

Top Post Ad

Below Post Ad