Type Here to Get Search Results !

Bottom Ad

ചട്ടംലംഘിച്ച് ഭൂമി കൈമാറ്റം; കാന്തപുരം മുസ്ലിയാര്‍ നിയമക്കുരുക്കില്‍.

കണ്ണൂര്‍: (www.evisionnews.in) നിയമം ലംഘിച്ച് ഭൂമി കൈമാറ്റം ചെയ്തുവെന്ന പരാതി സംബന്ധിച്ച വിജിലന്‍സ് കേസുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പുതിയ നിയമക്കുരുക്കില്‍ അകപ്പെട്ടു. ജില്ലയിലെ അഞ്ചരക്കണ്ടി ഗ്രാമത്തില്‍ മര്‍കസിനു വേണ്ടി വാങ്ങിയ 300 ഏക്കര്‍ ഭൂമി നിയമം ലംഘിച്ച് കൈമാറ്റം ചെയ്ത പരാതി അന്വേഷിച്ച വിജിലന്‍സ് ഇതിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ എത്തിക്കാന്‍ വൈകിപ്പിച്ചു എന്നാണ് ഉയര്‍ന്ന പുതിയ പരാതി. ഭൂമി കൈമാറ്റം ചെയ്ത സംഭവത്തില്‍ കാന്തപുരത്തിന്റെ പങ്കാളിത്തം ദ്രുത പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിജിലന്‍സ് കോടതി ആവശ്യപ്പെട്ടിരുന്നത്. കാന്തപുരം കുരുങ്ങിയ ഈ നിയമക്കുരുക്കിനോട് പുതിയ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ സമീപനം എന്തായിരിക്കുമെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്. ഭൂമികൈമാറ്റ കേസില്‍ കാന്തപുരത്തിന് പുറമേ വില്ലേജ് ഓഫീസര്‍ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരും പ്രതികളാണ്.


keywords: Kanthapuram-ap-aboocker-musliyar-Land-problems
Tags

Post a Comment

0 Comments

Top Post Ad

Below Post Ad