തിരുവനന്തപുരം: (www.evisionnews.in) നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ സഹായിച്ചവരെ ഭയപ്പെടുത്താനുള്ള മുസ്ലിം ലീഗ് ശ്രമം വിലപ്പോകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.എല്‍.ഡി.എഫിനെ സഹായിച്ചതിനാണ് കാന്തപുരത്തെ ഭീഷണിപ്പെടുത്തുന്നത്. എല്‍ഡിഎഫിനെ സഹായിച്ചതിന്റെ പേരില്‍ ആരെയെങ്കിലും ദ്രോഹിച്ചാല്‍ അവരെ സംരക്ഷിക്കാന്‍ ഇടതുപക്ഷം തയ്യാറാകും. ആര്‍എസ്എസ് പലയിടത്തും അക്രമം നടത്തുന്നു. രണ്ടു സിപിഐഎം പ്രവര്‍ത്തകരെ ആര്‍എസ്എസ് കൊലപെടുത്തി. ഒരാളെ ലീഗ് കൊലപ്പെടുത്തി. അവര്‍ക്ക് എതിരായി ചിന്തിക്കുന്ന ആളുകളെ അക്രമത്തിലൂടെ ഒതുക്കാം എന്നാണ് അവര്‍ കരുതുന്നത്.
കേരളത്തില്‍ വര്‍ഗീയ പ്രവര്‍ത്തനം ശക്തിപ്പെടുകയാണ്. ആര്‍എസ്എസ് കേന്ദ്രഭരണം ഉപയോഗിച്ച് വര്‍ഗീയ ശക്തികളെ കൂടെ നിര്‍ത്തുന്നു. യുഡിഎഫിന് ആര്‍എസ്എസിന്റെ ഈ ഭീഷണി നേരിടാന്‍ കഴിയില്ലെന്ന് തെരഞ്ഞെടുപ്പോടെ തെളിയിക്കപ്പെട്ടു. മുസ്ലിം വിഭാഗത്തില്‍ പെടുന്നവര്‍ ഇടതിന് അനുകൂലമായി നിന്നു. മലപ്പുറത്ത് എല്‍ഡിഎഫിന് 42 ശതമാനം വോട്ട് നേടാന്‍ സാധിച്ചു. ഇത് ലീഗിന്റെ അടിത്തറ ഇളകി എന്നു തെളിയിക്കുന്നു. ആദ്യമായി യുഡിഎഫിന് മലപ്പുറത്ത് 50 ശതമാനം വോട്ട് ഇല്ലാതായെന്നും കോടിയേരി പറഞ്ഞു.
സിപിഐഎം മന്ത്രിമാര്‍ക്ക് കര്‍ശനമായ മാര്‍ഗനിര്‍ദേശം കൊണ്ടുവരുമെന്ന് പാര്‍ട്ടി സംസ്ഥാന സമിതി യോഗത്തിന് ശേഷം വിളിച്ച് ചേര്‍ത്ത വാര്‍ത്തപാര്‍ട്ടി സംസ്ഥാന സമിതി നിര്‍ദേശിച്ചു.ാ സമ്മേളനത്തില്‍ കോടിയേരി പറഞ്ഞു. മാര്‍ഗനിര്‍ദേശങ്ങള്‍ മന്ത്രിമാര്‍ കര്‍ശനമായി പാലിക്കണം. ആഴ്ചയില്‍ അഞ്ചുദിവസം മന്ത്രിമാര്‍ തലസ്ഥാനത്തുണ്ടായിരിക്കണം. സന്ദര്‍ശകര്‍ക്ക് പ്രത്യേകസമയം അനുവദിക്കണം. ഈസമയങ്ങളില്‍ മന്ത്രിമാര്‍ ഓഫീസില്‍ തന്നെ ഉണ്ടായിരിക്കണം. നിവേദനങ്ങള്‍ സ്വീകരിക്കാന്‍ മന്ത്രിമാരുടെ ഓഫീസില്‍ ഇരിക്കുന്നവര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കണം. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി യുഡിഎഫ് സര്‍ക്കാര്‍ വൈരാഗ്യ സമീപനം സ്വീകരിച്ചു. അത്തരം സമീപനങ്ങല്‍ പരിശോധിച്ച് തിരുത്തണം. മാനദണ്ഡം നിശ്ചയിച്ചു മാത്രമേ സ്ഥലംമാറ്റം പാടുള്ളു. ഇതിനായി വകുപ്പു മന്ത്രിമാര്‍ കൂടുതല്‍ സമയം കണ്ടെത്തണം.
മന്ത്രിമാര്‍ പരിപാടി നിശ്ചയിക്കുമ്പോള്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയെ അറിയിക്കണം. ആവശ്യമുള്ളപ്പോള്‍ മാത്രമേ പരിപാടിയില്‍ പങ്കെടുക്കാവൂ. സ്വകാര്യ വ്യക്തികളുടെ പരിപാടിയില്‍ പങ്കെടുക്കരുത്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ജില്ലാ കമ്മിറ്റിയുടെ അനുമതി വാങ്ങി പങ്കെടുക്കാം. കോടിയേരി പറഞ്ഞു.
keywords: Kodiyeri-Balakrishnan-kanthapuram-ldf

Post a Comment
0 Comments