കോഴിക്കോട്: (www.evisionnews.in) സംസ്ഥാനത്തെ ദേശീയപാതാ വികസനത്തില്‍ ഇനി ചര്‍ച്ചയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാതയുടെ വികസനം 45 മീറ്ററില്‍ തന്നെയാകും. ഇക്കാര്യം സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചതാണെന്നും മുഖ്യമന്ത്രി കോഴിക്കോട് വ്യക്തമാക്കി.
ദേശീയപാതയുടെ വികസനത്തിനായി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ സമഗ്രമായ പുതിയ പാക്കേജ് പ്രഖ്യാപിക്കും.
സ്ഥലം ഏറ്റെടുക്കുന്നതിലെ പ്രയാസം കൊണ്ട് ഇനി ഒരു പദ്ധതിയും തടസപ്പെടില്ല. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ഭൂമി ഏറ്റെടുക്കാന്‍ നടപടി തുടങ്ങിയ കാര്യം വ്യക്തമാക്കിയ മുഖ്യമന്ത്രി ഗെയില്‍ പദ്ധതി ഉപേക്ഷിക്കാനാകില്ലെന്നും അറിയിച്ചു. ജനവാസ മേഖലയിലൂടെ കടന്നുപോകുന്ന പദ്ധതി അപകടമുണ്ടാക്കില്ല. മലബാറിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും പരിഗണനയും സര്‍ക്കാര്‍ ചെലുത്തുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
keywords: National-Highway-45-metre-pinaray-vijayan

Post a Comment
0 Comments