Type Here to Get Search Results !

Bottom Ad

സന്തോഷ് മാധവന്‍ ഭൂമിദാനക്കേസ്; അടൂര്‍ പ്രകാശിനും കുഞ്ഞാലിക്കുട്ടിക്കുമെതിരെ കേസെടുക്കണമെന്ന് വിജിലന്‍സ് കോടതി



കൊച്ചി: (www.evisionnews.in) സന്തോഷ് മാധവന്‍ ഭൂമിദാനക്കേസില്‍ മുന്‍ മന്ത്രിമാര്‍ക്കെതിരെ കേസെടുക്കണമെന്ന് ഉത്തരവ്. മുവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. മുന്‍ മന്ത്രിമാരായ അടൂര്‍ പ്രകാശ്, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. ഇവരടക്കം ആറു പേര്‍ക്കെതിരെ കേസെടുക്കണമെന്നാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്. ഇതുസംബന്ധിച്ച് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ട് കോടതി തള്ളി. മുന്‍ മന്ത്രിമാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്.
  മന്ത്രിസഭാ യോഗത്തില്‍ അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായി ഭൂമിദാനം കൊണ്ടുവന്നതില്‍ തെറ്റില്ലെന്നായിരുന്നു വിജിലന്‍സ് നിലപാട്. കേസ് അവസാനിപ്പിക്കാനും വിജിലന്‍സ് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. സദുദ്ദേശത്തോടെയാണ് വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്കായി കൊണ്ടുവന്നത്. കാലതാമസം ഒഴിവാക്കാനാണ് താന്‍ ശ്രമിച്ചതെന്നും കുഞ്ഞാലിക്കുട്ടിയുടെ മൊഴിയിലും പറഞ്ഞിരുന്നു. 
 വിവാദ സ്വാമി സന്തോഷ് മാധവന്റെ ബിനാമി സ്ഥാപനത്തിന് ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് നല്‍കി 112 ഏക്കര്‍ മിച്ചഭൂമി നല്‍കിയെന്നാണ് കേസ്. മന്ത്രിസഭ കാലാവധിപൂര്‍ത്തിയാകുന്ന കാലയളവില്‍ കടുംവെട്ട് തീരുമാനങ്ങള്‍ എടുത്ത സമയത്തായിരുന്നു ഈ തീരുമാനവും. വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണെന്നും നിരവധി സംശയങ്ങള്‍ ഉന്നയിക്കുന്നതാണെന്നും കോടതി പറഞ്ഞിരുന്നു.


keywords:Santhosh-madhavan-land-case-vigilence-court
Tags

Post a Comment

0 Comments

Top Post Ad

Below Post Ad