ആദൂര്‍: (www.evisionnews.in) ആദൂരില്‍ നിന്നും കവര്‍ച്ച ചെയ്ത ബൈക്കുമായി നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവിനെ ആദൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ബണ്ട്വാള്‍ താളിപ്പടുപ്പിലെ മുഹമ്മദ് ഇംത്യാസി (30)നെയാണ് ആദൂര്‍ എസ് ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
10 ദിവസം മുമ്പ് മുളിയാറില്‍ വെച്ച് കെ എല്‍ 14 എഫ് 3205 നമ്പര്‍ ബൈക്ക് കവര്‍ച്ച ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് ഇംത്യാസ് ബണ്ട്വാളില്‍ വെച്ച് പിടിയിലായത്. ബണ്ട്വാളില്‍ നിരവധി കവര്‍ച്ച കേസുകളില്‍ പ്രതിയാണ് ഇംത്യാസെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ശനിയാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.
keywords:

Post a Comment
0 Comments