Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടെ കേസ് തലസ്ഥാനത്തിരുന്ന് അന്വേഷിക്കേണ്ട. ഡി.ജി.പി ബെഹ്‌റ



കാസര്‍കോട്: (www.evisionnews.in)  കാസര്‍കോട്ടെ കേസ് കാസര്‍കോട്ട് തന്നെ അന്വേഷിക്കണമെന്ന് പുതിയ ഡി.ജി.പി ലോക്‌നാഥ ബെഹ്‌റ. കാസര്‍കോട്ട് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സൈബര്‍ കേസ് തിരുവനന്തപുരത്തെ സൈബര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അന്വേഷിക്കേണ്ട സ്ഥിതിയാണിപ്പോള്‍.ഇത്തരം സംവിധാനമാകെ ഉടച്ചുവാര്‍ക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡി.ജി.പി പറഞ്ഞു.
സൈബര്‍സെല്ലിന് പുതിയ സാങ്കേതികവിദ്യ ലഭ്യമാക്കും. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കും. ഐബിഎം പോലുള്ള കമ്പനികളുമായി ചര്‍ച്ച നടത്തി  അതു മാറ്റും. എല്ലാ ജില്ലകളിലും കുറഞ്ഞത് ഒരു സൈബര്‍ പൊലീസ് സ്റ്റേഷന്‍ എങ്കിലും സ്ഥാപിക്കും. നാലഞ്ച് ഉദ്യോഗസ്ഥര്‍ക്കു വീതം അവിടെ ഇത്തരം കേസ് അന്വേഷണത്തില്‍ പരിശീലനം നല്‍കും. തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ കൂടുതല്‍ സൈബര്‍ സ്റ്റേഷനുകള്‍ ആരംഭിക്കുമെന്നും ഡി.ജി.പി പറഞ്ഞു.

keywords: New-DGP-Behra-

Post a Comment

0 Comments

Top Post Ad

Below Post Ad