Type Here to Get Search Results !

Bottom Ad

ക്ലാസ് വിട്ട് കളി വേണ്ട, മുങ്ങിയാല്‍ വിവരം വീട്ടിലറിയും



തൃക്കരിപ്പൂര്‍ : (www.evisionnews.in) സ്‌കൂളിലേക്കെന്ന് പറഞ്ഞു വീട്ടില്‍ നിന്നിറങ്ങി ക്ലാസില്‍ കയറാതെ മുങ്ങിനടക്കുന്ന വിരുതന്മാരെ കൈയ്യോടെ പിടികൂടാന്‍ കൈക്കോട്ട്കടവ് പൂക്കോയ തങ്ങള്‍ സ്മാരക വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഓട്ടോമാറ്റിക് ഹാജര്‍ സംവിധാനം നിലവില്‍ വരും.സ്‌കൂള്‍ പിടിഎ മുന്‍കൈയെടുത്ത് കേരള ഇന്‍ഫര്‍മേഷന്‍ മിഷന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം മുതല്‍ സ്‌കൂളില്‍ ഓട്ടോമാറ്റിക് ഹാജര്‍ സംവിധാനം നിലവില്‍ വന്നതോടെയാണിത്.
 സ്‌കൂളിലെ 1800 ല്‍ അധികം കുട്ടികളുടെ മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തി സഹായ സോഫ്റ്റ്വെയറിലാണ് ഈ പദ്ധതി നടപ്പാക്കിയത്. കുട്ടികള്‍ വിദ്യാലയത്തില്‍ ഹാജരായില്ലെങ്കില്‍ അക്കാര്യം തല്‍സമയം തന്നെ രക്ഷാകര്‍ത്താക്കളുടെ മൊബൈലില്‍ പ്രത്യേക സന്ദേശമായി എത്തും.
ജില്ലയില്‍ ഈ സംവിധാനം ആദ്യത്തേതാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഭാവിയില്‍ സമ്പൂര്‍ണ വെബ് പോര്‍ട്ടല്‍ വഴി അധ്യാപകരെയും രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനം ഉണ്ടാക്കും. വിദേശത്തുള്ള രക്ഷിതാക്കള്‍ക്ക് മക്കളുടെ പഠനവിവരം ലഭ്യമാകാന്‍ അധ്യാപകരുമായി സമ്പര്‍ക്കം പുലര്‍ത്താനാണിത്.ഇതോടൊപ്പം പരീക്ഷ സംബന്ധിച്ചും കുട്ടികളുടെ പഠനവിവരങ്ങള്‍ കേന്ദ്രീകരിച്ചും യഥാസമയം മൊബൈലില്‍ സന്ദേശം പതിക്കും. സ്‌കൂള്‍ ബസുകളുടെ റൂട്ട് വിവരങ്ങളും ലഭ്യമാകും.
പദ്ധതിയുടെ ഉദ്ഘാടനം നീലേശ്വരം സിഐ കെ.ധനഞ്ജയബാബു നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് എന്‍.അബ്ദുല്ല അധ്യക്ഷത വഹിച്ചു. മുഴുവന്‍ എ പ്ലസ് ലഭിച്ച കുട്ടികള്‍ക്കുള്ള സ്വര്‍ണമെഡല്‍ വിതരണം കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പി.ഫൗസിയ, സ്ഥിരംസമിതി ചെയര്‍മാന്‍ വി.കെ.ബാവ, പഞ്ചായത്ത് അംഗങ്ങളായ എം.സൗദ, എം.ഷഹര്‍ഭാന്‍, സ്‌കൂള്‍ മാനേജര്‍ എസ്.കുഞ്ഞഹമ്മദ്, ജമാഅത്ത് വൈസ് പ്രസിഡന്റ് എ.ബി.അബ്ദുല്ല, എം.എ.സി.കുഞ്ഞബ്ദുല്ല ഹാജി, വി.പി.ഇല്യാസ്, ടി.കുഞ്ഞബ്ദുല്ല, കെ.പി.മുഹമ്മദ്, വി.കെ.പി.മുഹമ്മദ്കുഞ്ഞി, അബൂസാലി, ഉണ്ണിക്കൃഷ്ണന്‍, ഫരീദ, എം.അബ്ദുല്‍ റഷീദ്, പി.മുഹമ്മദ്കുഞ്ഞി എന്നിവര്‍ പ്രസംഗിച്ചു.

keywords-Trikaripur-pmvhss-pta-Punching-Systom

Post a Comment

0 Comments

Top Post Ad

Below Post Ad