ബദിയടുക്ക : (www.evisionnews.in)ആരോഗ്യ മന്ത്രിയുടെ മെഡിക്കല്‍ കോളേജ് തീരുമാനം പുന പരിശോധിക്കുമെന്ന പ്രസ്ഥാവന ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയ സാഹചര്യത്തില്‍ സമര സമിതി യോഗം ജൂണ്‍ 21 (ചൊവ്വാ)ന്ഉച്ചക്ക് 2 മണിക്ക് കാസര്‍കോട് വ്യാപാര ഭവനില്‍ ചേരുമെന്ന് സമര സമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് കണ്‍വീനര്‍ എ കെ ശ്യാം പ്രസാദ് എന്നിവര്‍ അറിയിച്ചു.
25 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന അക്കാഡമിക്ക് ബ്ലോക്കിന്റെ പ്രവൃത്തി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നബാര്‍ഡിന്റെ സഹായത്തോടെ നിര്‍മിക്കുന്ന ഹോസ്പിറ്റല്‍ ബ്ലോക്കിന്റെ പ്രവൃത്തി ടെന്‍ഡര്‍ നടപടിയിലാണ്. ഈ സാഹചര്യത്തില്‍ മന്ത്രിയുടെ പ്രസ്താവന അനവസരത്തിലാണെന്നും കാസര്‍കോട് മെഡിക്കല്‍ കോളേജിന് ഭീഷണിയാണെന്നും ഭാവിയില്‍ നടത്തേണ്ട സമരമടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

keywords : kasaragod-medical-college-committee-badiadka

Post a Comment
0 Comments