Type Here to Get Search Results !

Bottom Ad

പനി പടരുന്നു ബദിയഡുക്ക സ്വദേശി കുഴഞ്ഞു വീണു മരിച്ചു

ബദിയഡുക്ക: (www.evisionnews.in)ജില്ലയില്‍ പനി ബാധിച്ച് ഒരു മരണം കൂടി. ഇതോടെ രണ്ടു ദിവസത്തിനുള്ളില്‍ ജില്ലയില്‍ പനി ബാധിച്ചവരുടെ എണ്ണം രണ്ടായി.
ബദിയഡുക്ക, ഒളമലയിലെ ബാലകൃഷ്ണറൈ-സുമിത്ര ദമ്പതികളുടെ മകന്‍ ജീപ്പ് ഡ്രൈവറുമായ അനില്‍കുമാര്‍ (37) ആണ് മരിച്ചത്. ഒരാഴ്ച്ചയായി പനിക്ക് ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ പനി വീണ്ടും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബദിയഡുക്കയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ അനില്‍കുമാര്‍ കുഴഞ്ഞു വീഴുകയും ഉടന്‍ മരണം സംഭവിക്കുകയും ചെയ്തു.അനിതയാണ് ഭാര്യ. അവിനാഷ്, ആശാലത, അക്ഷിത സഹോദരങ്ങളാണ്. കഴിഞ്ഞ ദിവസം മഞ്ചേശ്വരം, തീര്‍ത്ഥേശ്വരത്തെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി അക്ഷരയും പനിബാധിച്ച്(21) മരിച്ചിരുന്നു.

Keywords: Kasaragod-Fever-Death

Post a Comment

0 Comments

Top Post Ad

Below Post Ad