Type Here to Get Search Results !

Bottom Ad

ലോകബാലവേല വിരുദ്ധ ദിനം ആചരിച്ചു

കാസര്‍കോട്.(www.evisionnews.in)അന്താരാഷ്ട്ര ലോക ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് കാസര്‍കോട് ചൈല്‍ഡ് ലൈനിന്റെ ആഭിമുഖ്യത്തില്‍ ലേബര്‍ ഓഫീസ് , ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് എന്നിവരുമായി സഹകരിച്ച് ബാലവേല വിമുക്ത സന്ദേശം നല്‍കി അവബോധ യാത്ര നടത്തി കുഞ്ചത്തൂര്‍ ഗവ. സ്‌കൂളില്‍ ചൈല്‍ഡ് ലൈന്‍ നോഡല്‍ ഡയറക്ടര്‍ റവ: രാജു ഫിലിപ്പ് സക്കറിയ യോഗം ഉദ്ഘാടനം ചെയ്തു. അസി. ലേബര്‍ ഓഫീസര്‍ പി വത്സന്‍ ക്ലാസ് എടുത്തു. പി ടി എ പ്രസിഡണ്ട് യു എച്ച് അബ്ദുള്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജൂനിയര്‍ സൂപ്രണ്ട് അരവിന്ദന്‍, ചൈല്‍ഡ് ലൈന്‍ സെന്റര്‍ ഡയറക്ടര്‍ എ എ അബ്ദുള്‍ റഹ്മാന്‍, ഒ ആര്‍ സി ജില്ലാ കോര്‍ഡിനേറ്റര്‍ കെ ശുഹൈബ് , നോഡല്‍ കോര്‍ഡിനേറ്റര്‍ അനീഷ് ജോസ് തേവര്‍കാട്ടില്‍, സെന്റര്‍ കോര്‍ഡിനേറ്റര്‍ എം ഉദയകുമാര്‍, കുഞ്ചത്തൂര്‍ ഗവ. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അഗസ്റ്റിന്‍ ബര്‍നാഡ്, പ്രസന്നകുമാരി, പദ്മനാഭ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad