Type Here to Get Search Results !

Bottom Ad

ഖാസി കേസ്: സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം -മുസ്ലിം ലീഗ്

കാസര്‍കോട് (www.evisionnews.in): സി.എം ഉസ്താദിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയും ഖാസിയുടെ കുടുംബവും നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടമെന്ന് പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. എം.സി.ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു.സി.ടി.അഹമ്മദലി, എ.അബ്ദുള്‍ റഹിമാന്‍, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കെ.എം.ശംസുദ്ധീന്‍ ഹാജി, എ.ജി.സി.ബഷീര്‍, കെ.ഇ.എ.ബക്കര്‍, എം. അബ്ദുല്ല മുഗു, സി. മുഹമ്മദ് കുഞ്ഞി ചര്‍ച്ചയില്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad