Type Here to Get Search Results !

Bottom Ad

അറിവിന്റെ അനന്ത സാധ്യതകളിലേക്ക് അഭിമാനത്തോടെ കണ്ണിയത്ത് അക്കാദമി.


വൈ.ഹനീഫ കുംബടാജെ
നാട്ടില്‍ പോയപ്പോള്‍ തൂവെള്ള വസ്ത്രധാരികളായ നിഷ്‌കളങ്ക മനസ്സും നിറഞ്ഞ പുഞ്ചിരിയുമായി നില്‍ക്കുന്ന ഒരുകൂട്ടം കുരുന്നു മക്കളെ കണ്ടു. ഇന്നലെ വരെ മണ്ണപ്പം ചുട്ട് കളിച്ചവര്‍ വികൃതി കൊണ്ട് സകല അഭ്യാസങ്ങളും കാണിച്ചവര്‍(www.evisionnews.in)

ഒരു സുപ്രഭാതത്തില്‍ വേഷവും ചിന്തയും മാറുകയാണ് ധാര്‍മ്മികതയെ കുറിച്ച് ഓര്‍ക്കുകയാണ് കളിക്കൂട്ടുകാരേക്കാളും അവര്‍ പഠനത്തെ സ്‌നേഹിച്ച് കഴിഞ്ഞിരിക്കുന്നു സകലതിലും നന്മയുടെ മുഖം മാത്രം പലരും അഗതികളും അനാഥരുമായിട്ടുള്ളവര്‍ മനസ്സില്‍ ഒരേ ലക്ഷ്യം പഠിക്കണം

അറിവിന്റെ അനന്ത വിഹായസ്സുകള്‍ കീഴടക്കണം നാടിനും സമൂഹത്തിനും എന്തെങ്കിലും ചെയ്യണം പൂര്‍ണ്ണ നിലാവിനെ പോലെ തികഞ്ഞ വിശ്വാസവുമായി എല്ലാം മറന്ന് അവര്‍ പഠിക്കുകയാണ് നാളെ സമൂഹത്തെ നയിക്കേണ്ടവര്‍ ഭാവിയിലെ കര്‍മ്മ മണ്ഡലങ്ങളില്‍ കാന്തദര്‍ശികളായ പണ്ഡിതമുഖം അവരില്‍ നിന്നും വായിച്ചെടുക്കാന്‍ നമുക്ക് കഴിയും. അതെ, അവര്‍ ബദിയടുക്ക കണ്ണിയത്തുസ്താദ് ഇസ്ലാമിക്ക് അക്കാദമിയില്‍ പഠിക്കുന്നവരാണ്. (www.evisionnews.in)

കോട്ട അബ്ദുല്‍ ഖാദര്‍ സാഹിബ് എന്ന നല്ല മനുഷ്യന്‍ സമസ്ത കാസര്‍കോട് ജില്ലാ കമ്മിറ്റിക്ക് സംഭാവനയായി നല്‍കിയ സഥലത്ത് 2009 ജൂലൈ മാസത്തിലാണ് മഹാനായ സമസ്ത വിദ്യാഭ്യാസ പ്രസിഡണ്ടായിരുന്ന ടി.കെ.എം ബാവ മുസ്ല്യാരുടെ കരങ്ങളാല്‍ ശിലാ സ്ഥാപനം നിര്‍വിഹിക്കപ്പട്ടത്.2013 ആഗസ്റ്റ് 18 ന് ദഅവാ കോളേജിന് പ്രാരംഭം കുറിച്ചു. ഇപ്പോള്‍ നാല് ബാച്ചുകളിലായി നൂറ്റമ്പതോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. ഭക്ഷണവും,താമസവും,പഠനവും തികച്ചും സൗജന്യമായി നല്‍കുന്ന കണ്ണിയത്ത് അക്കാദമിയില്‍ മത വിഷയത്തില്‍ മുത്വവ്വല്‍ ബിരുദവും, കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകാരമുള്ള എസ്.എസ്.എല്‍.സി, പ്ലസ് ടു, യു.ജി.സി അംഗീകാരമുള്ള ഡിഗ്രി എന്നിവക്ക് പുറമേ അറബി, ഇംഗ്ലീഷ്,ഉര്‍ദു ഭാഷകളില്‍ ക്ലാസുകള്‍ നല്‍ക്കുന്നു.പ്രസംഗം, തൂലികാ പരിജ്ഞാനവും നല്‍കി ലോകത്തെവിടെയും ദഅവത്തിനുതകുന്ന ഒരു പണ്ഡിത സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള നിതാന്ത പരിശ്രമത്തിലാണ് സ്ഥാപനം.അനാഥകളും അഗതികളുമായ വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നവരില്‍ അധികവും. നന്മയുടെ കിരണങ്ങള്‍ അസ്തമിക്കാത്ത സ്വദേശത്തും വിദേശത്തുമുള്ള സഹായ ഹസ്തരുടെ അകമഴിഞ്ഞ സഹായം മാത്രമാണ് സ്ഥാപനത്തിന്റെ ഏക വരുമാനം. സ്ഥായിയായ ഒരു വരുമാനവും ഇല്ലാത്ത സ്ഥാപനത്തിന് പ്രതി മാസം മൂന്ന് ലക്ഷത്തിലധികം ചിലവാണുള്ളത്.ഒരു വര്‍ഷത്തേക്ക് ഒരു കുട്ടിയെ ഏറ്റെടുക്കാന്‍ ഒരുപാട് പേര് മുന്നോട്ട് വരുന്നു. 20000 രൂപയാണ് ഒരു കുട്ടിയുടെ വര്‍ഷത്തേക്കുള്ള മൊത്തം ചിലവ്. (www.evisionnews.in)

ജീര്‍ണ്ണതകളുടെ സകല സാധ്യതകളും കൈ പിടിയിലെത്താന്‍ നിഷ്പ്രയാസം കഴിയുന്ന കാലത്ത് ധാര്‍മ്മികമായ അറിവുകള്‍ നല്‍കി സമൂഹത്തിന് ചൊവ്വായ വഴി കാണിക്കാന്‍ വെമ്പുന്ന ഒരു കൂട്ടായ്മ വളര്‍ന്ന് വരണം.സമുദായത്തിനകത്തും പുറത്തും സ്പര്‍ദ്ദയും ഭിന്നതയും അകറ്റി ഐക്യ വാക്കുകള്‍ കൊണ്ട് തുന്നി ചേര്‍ക്കുന്ന ഒരു കൂട്ടായ്മ...

ഗ്രാമീണ മേഖലയുടെ ഹൃദയ ഭാഗത്ത് അറിവിന്റെ അനന്ത സാധ്യതകള്‍ തേടി കണ്ണിയത്തക്കാദമി കുതിക്കുകയാണ്. ഒപ്പം ഒരു നാടിന്റ്‌റെ സ്വപനങ്ങളുടെ സാക്ഷാല്‍കാരവും.(www.evisionnews.in)
Tags

Post a Comment

0 Comments

Top Post Ad

Below Post Ad