Type Here to Get Search Results !

Bottom Ad

പള്ളിക്കര അപകടം: മരണം ആറായി;അപകടം ബന്ധുവീട്ടിലെ നോമ്പുതുറക്കുള്ള യാത്രക്കിടെ


ബേക്കല്‍: (www.evisionnews.in)ഉറ്റ ബന്ധുക്കളായ ആറുപേരുടെ ദാരുണമരണം പള്ളിക്കര തേങ്ങുന്നു. തിങ്കളാഴ്ച വൈകിട്ട് 6.30 മണിയോടെ പള്ളിക്കര വില്ലേജ് ഓഫീസിന് സമീപം കാര്‍ മരത്തിലിടിച്ചാണ്് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. ബന്ധുവീട്ടിലെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ കാസര്‍കോട് ഭാഗത്തേക്ക് പോകുന്നതിടെയാണ് അപകടം. പള്ളിക്കര ചേറ്റുകുണ്ടിലെ ഹമീദിന്റെ ഭാര്യ സക്കീന (34), മക്കളായ സജീര്‍(18), സനീറ(18), സക്കീനയുടെ സഹോദരന്‍ അസ്്ഹറിന്റെ ഭാര്യ ഖൈറുന്നിസ (24), മകള്‍ ഫാത്തിമ (രണ്ട്്്), കല്ലിങ്കാലിലെ ഇര്‍ഫാന്റെ ഭാര്യ റംസീന (19) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അര്‍ഷാദ് (18), ഇര്‍ഫാന്റെ മകന്‍ അജ്മല്‍ (നാല്) എന്നിവരെ ഗുരുതര പരിക്കുകളോടെ മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്്. 
പള്ളിക്കര ചേറ്റുകുണ്ടിലെ വീട്ടില്‍ നിന്ന് കളനാട്ടെ സക്കീനയുടെ മകളുടെ വീട്ടിലേക്ക് നോമ്പുതുറ ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടതായിരുന്നു എട്ടംഗ കുടുംബം. പള്ളിക്കര വില്ലേജ് ഓഫീസിന് സമീപം വളവില്‍ കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച സ്വിഫ്്റ്റ് കാര്‍ നിയന്ത്രണംവിടുകയും റോഡില്‍ നിന്ന് തെന്നിമാറി സമീപത്തെ മരത്തിലിടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാരും വിരമറിഞ്ഞെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍ പരിക്കേറ്റവരെ പുറത്തെടുത്തത്. പുറത്തെടുത്തവരെ ഉടന്‍ തന്നെ കിട്ടിയ വാഹനത്തില്‍ അടുത്തുള്ള ആസ്പത്രിയിലെത്തിക്കുകയായിരുന്നു. 
ഉറ്റബന്ധുക്കളുടെ മരണം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. അപകടത്തില്‍പെട്ടവരെയും കൊണ്ട് വാഹനങ്ങള്‍ ആസ്പത്രിയലെത്തിയപ്പോഴേക്കും ആസ്പത്രി മുറ്റം ജനസഞ്ചമായി മാറിയിരുന്നു. ഉറ്റവരുടെ കൂട്ടക്കരച്ചിലില്‍ കണ്ടുനില്ക്കുന്നവര്‍ സങ്കടം പിടിച്ചുനില്‍ക്കാനായില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad