Type Here to Get Search Results !

Bottom Ad

അഞ്ചരക്കണ്ടി ഭൂമി ഇടപാട്. കാന്തപുരത്തെ പ്രതിയാക്കണമെന്ന് പരാതിക്കാരന്‍.

കണ്ണൂര്‍: (www.evisionnews.in) അഞ്ചരക്കണ്ടിയില്‍ 300 ഏക്കര്‍ ഭൂമി തരം മാറ്റി വില്‍പ്പന നടത്തിയ സംഭവത്തില്‍ നാലാം പ്രതിയായ കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാരെ ഒഴിവാക്കി വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ നാലാം പ്രതിയായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ഉണ്ടായിരുന്നെങ്കിലും സബ് രജിസ്ട്രാര്‍ അടക്കം ഒന്‍പത് പേരെയാണ് ഇപ്പോള്‍ പ്രതിയാക്കിയിട്ടുളളത്. എന്നാല്‍ കാന്തപുരത്തെ ഒഴിവാക്കിയുളള വിജിലന്‍സിന്റെ ഈ അന്വേഷണത്തെ ചോദ്യം ചെയ്ത് വീണ്ടും കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍ വ്യക്തമാക്കി.
കറുപ്പ തോട്ടത്തിന്റെ 300 ഏക്കര്‍ ഭൂമി ഉദ്യോഗസ്ഥരുടെ സഹായത്തോടെ തരംമാറ്റി മെഡിക്കല്‍ കോളേജ് അടക്കം പണിതെന്ന ഇരട്ടി സ്വദേശിയുടെ പരാതിയിലാണ് വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാരടക്കം നാലുപേരെ പ്രതികളാക്കിയായിരുന്നു പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ചാണ് കേസ് എടുത്ത് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതും.
എന്നാല്‍ തുടര്‍ന്ന് വിജിലന്‍സ് കേസ് എടുത്തപ്പോള്‍ ഭൂമി ആദ്യം മറിച്ച് നല്‍കിയ കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാര്‍ ഇതില്‍ നിന്നും ഒഴിവായി. പരാതിയില്‍ കാന്തപുരം ഇല്ലെന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്. എന്നാല്‍ പരാതിക്കാരന്‍ ഇത് നിഷേധിക്കുന്നു. കേസില്‍ നാലാമത്തെ എതിര്‍ കക്ഷിയാണ് കാന്തപുരമെന്നും അതിലൊരു മാറ്റവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
വിജിലന്‍സില്‍ കൊടുത്ത പരാതി നിലനില്‍ക്കണമെങ്കില്‍ അതിനകത്ത് ഈ നാലുപ്രതികള്‍ ഉണ്ടെങ്കില്‍ മാത്രമെ പരാതി നിലനില്‍ക്കുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിലവില്‍ അഞ്ചരക്കണ്ടി വില്ലേജിലെ മുന്‍ സബ് രജിസ്ട്രാര്‍, കാന്തപുരത്തില്‍ നിന്നും ഭൂമി തരം തിരിച്ച് വാങ്ങിയ വ്യക്തി എന്നിവരടക്കം ഒമ്പത് പേരാണ് പ്രതികള്‍. കറുപ്പ തോട്ടത്തില്‍ നിന്നും ആദ്യം ഭൂമി തരംമാറ്റി വാങ്ങിയെന്ന ആരോപണമാണ് കാന്തപുരം ഈ കേസില്‍ നേരിടുന്നത്.

keywords: Anjarakkandi-land-problems-Ap-

Tags

Post a Comment

0 Comments

Top Post Ad

Below Post Ad