Type Here to Get Search Results !

Bottom Ad

രാംദാസ് നഗറില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 2 ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍



കാസര്‍കോട്: (www.evisionnews.in) രാംദാസ് നഗറില്‍ യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഫോട്ടോഗ്രാഫര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ഇവര്‍ ബി.ജെ.പി പ്രവര്‍ത്തകരാണ് ചെട്ടുംകുഴിയിലെ അന്‍സാറിനെ (27) യാണ് മാരകായുധങ്ങളുമായി വധിക്കാന്‍ ശ്രമിച്ചത്. കൂഡ്‌ലു എന്‍ എം കോമ്പൗണ്ടില്‍ താമസക്കാരനായ ഡ്രൈവര്‍ ശരത് എന്ന ശരത് ചന്ദ്രന്‍(23), ഫോട്ടോഗ്രാഫര്‍ കൂഡ്‌ലു ശിവകൃഷ്ണ റോഡിലെ ജാനകി നിലയത്തില്‍ എസ് പി സജിത് എന്ന ഷൈജു(21) എന്നിവരെയാണ്  ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഈ കേസില്‍ നേരത്തെ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഏഴുപ്രതികളാണുള്ളത്. ഇനി ഒരാള്‍ കൂടിയാണ് ഉടന്‍ പിടിയിലാകും. ഗള്‍ഫിലായിരുന്ന അന്‍സാര്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്. വോട്ടെണ്ണല്‍ ദിവസം കാസര്‍കോട് ഗവ. കോളേജിന് മുന്‍വശം സംഘര്‍ഷം നടക്കുന്ന വിവരമറിഞ്ഞ് കൂടല്‍ ഭാഗത്ത് കൂടി വരുമ്പോഴാണ് ആക്രമണമുണ്ടായത്. ഇതിന് തൊട്ടു മുമ്പ് പരിസരത്തുണ്ടായ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് നടത്തിയ അക്രമത്തിന്റെ തിരിച്ചടിയായി നടത്തിയ അക്രമത്തിലാണ് നിരപരാധിയായ അന്‍സാര്‍ അകപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്താണ് തലക്കടിയേറ്റ് ഗുരുതരാവസ്ഥയിലായ അന്‍സാറിനെ കുടിവെള്ള ലോറിയില്‍ കയറ്റി ആശുപത്രിയിലെത്തിച്ചത്.

keywerds: Arrest-2-bjp-Ramdas-nagar

Post a Comment

0 Comments

Top Post Ad

Below Post Ad