തിരുവനന്തപുരം: (www.evisionnews.in) കാസര്‍കോട് മുതല്‍ കഴക്കൂട്ടം വരെയുള്ള ദേശീയ പാതയിലെ നാലുവരിപ്പാതയുടെ നിര്‍മാണം രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. തര്‍ക്കങ്ങളില്ലാതെയാകും ദേശീയപാത നിര്‍മാണം. നല്ല വില നല്‍കി സ്ഥലം ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു .
ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും നടത്തിയ യോഗത്തിലാണ് തീരുമാനം. ദേശീയ പാതക്കാവശ്യമായ ഭൂമി ഏറെക്കുറെ ഏറ്റെടുത്തിട്ടുണ്ട്. തര്‍ക്കങ്ങള്‍ ഉള്ളിടത്ത് അത് പരിഹരിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കികഴിഞ്ഞുവെന്നും ജി സുധാകരന്‍ പറഞ്ഞു.
30ന് പൊതുമരാമത്തിലെ എന്‍ജിനിയര്‍മാരുടെ യോഗം ചേരും. ഈ യോഗത്തിലേക്ക് ഡി.എം.ആര്‍.സി ചെയര്‍മാന്‍ ഇ.ശ്രീധരനേയും ക്ഷണിക്കും.
keywords: G-sudhakaran-National-highway

Post a Comment
0 Comments