Type Here to Get Search Results !

Bottom Ad

ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് യുവതികളെ കൊല്ലാന്‍ ശ്രമം


കണ്ണൂര്‍: (www.evisionnews.in) അജ്ഞാതന്‍ കൊടുത്തുവിട്ട ഐസ്‌ക്രീം കഴിച്ച് യുവതികള്‍ അവശനിലയില്‍. തളിപ്പറമ്പ് കുറ്റ്യേരി സ്വദേശി ആയിഷയുടെ മക്കളായ ഫര്‍സീന, റുബീന എന്നിവരെയാണ് ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിലാക്കിയത്.

യുവതികള്‍ക്ക് നല്‍കാനായി തളിപ്പറമ്പ് ഓട്ടോസ്റ്റാന്റിലെത്തി ഒരാള്‍ അരിയും പഞ്ചസാരയും ഐസ്‌ക്രീമും അടങ്ങിയ പാക്കറ്റ് നല്‍കുകയായിരുന്നു. കുറ്റ്യേരിയിലെ ആയിഷക്ക് നല്‍കണമെന്നും പറഞ്ഞിരുന്ന പാക്കറ്റ് ഓട്ടോ ഡ്രൈവര്‍ അവരുടെ വീട്ടിലെത്തി ആയിഷയെ ഏല്‍പ്പിച്ചു. തുടര്‍ന്നാണ് ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്ന് യുവതികള്‍ക്ക് തലകറക്കം അനുഭവപ്പെട്ടത്. അയവല്‍വാസികള്‍ ഇവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവര്‍ അപകടനില തരണം ചെയ്തു. സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്തുവിട്ടു. മാരക കീടനാശിനിയായ ഫ്യുഡറാനാണ് ഐസ്‌ക്രീമില്‍ കലര്‍ത്തിയിരിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

keywords: Iccream-poison-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad