കാസര്‍കോട്: (www.evisionnews.in) മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി ജില്ലയില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ 100 കണക്കിന് ജീവനക്കാര്‍ പങ്കാളികളായി. വിദ്യാനഗര്‍ സിവില്‍ സ്റ്റേഷനില്‍ രാവിലെ 10 മുതല്‍ വൈകീട്ട് വരെ നീണ്ടുനിന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കളക്ടറേറ്റിന് മുന്നില്‍ ജില്ലാ ശുചിത്വ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടറായ ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിലായിരുന്നു ശുചീകരണം. ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ എന്നിവര്‍ വിവിധ ബ്ലോക്കുകളില്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി. സിവില്‍ സ്റ്റേഷനിലെ വിവിധ ബ്ലോക്കുകളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളിലെ ജീവനക്കാര്‍ ഓഫീസും പരിസരവും ശുചീകരിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങളും ഖര-ജൈവ മാലിന്യങ്ങളും പ്രത്യേകം നീക്കം ചെയ്തു. സംസ്ഥാന മന്ത്രിസഭയുടെ തീരുമാന പ്രകാരം ജില്ലാഭരണകൂടം വിളിച്ചു ചേര്‍ത്ത യോഗത്തിന്റെ തുടര്‍ച്ചയായിട്ടാണ് മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്.
കുടുംബശ്രീ, ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, വി ഇ ഒ മാര്‍ എന്നിവരും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
ശുചീകരണ പ്രവര്‍ത്തനത്തില്‍ ഡെപ്യൂട്ടി കളക്ടര്‍മാരായ ആര്‍ പി മഹാദേവകുമാര്‍, സി ജയന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ ജയലക്ഷ്മി, ഫൈനാന്‍സ് ഓഫീസര്‍ കെ കുഞ്ഞമ്പു നായര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍, ജില്ലാ ലോ ഓഫീസര്‍ എം സീതാരാമ, ജില്ലാ സര്‍വ്വേ സൂപ്രണ്ട് ബിനു മാത്യു പണിക്കര്‍, സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ചാര്‍ജ്ജ് എം പ്രദീപന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക, ലേബര്‍ ഓഫീസര്‍ കെ ഗോപി, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ പ്രദീപന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എം വിജയന്‍, ജില്ലാ ട്രഷറി ഓഫീസര്‍ എം എം സീതാരാമ, ജില്ലാ രജിസ്ട്രാര്‍ എ ബി സത്യന്‍, ആര്‍ ടി ഒ പി എച്ച് സാദിക്ക് അലി തുടങ്ങിയ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ശുചീകരണത്തിന് ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് നേതൃത്വം വഹിച്ചു.
keywords-rainy-season-civil-station-

Post a Comment
0 Comments