Type Here to Get Search Results !

Bottom Ad

ജില്ലയിലെ കോണ്‍ഗ്രസ്സ് ആര്‍.എസ്സ്.എസ്സ്-സംഘപരിവാറിനോട് കാണിക്കുന്ന മൃദു സമീപനം പരസ്യമായ രഹസ്യം: സി.പി.എം



കാസര്‍കോട്.(www.evisionnews.in)ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ ചോര്‍ന്ന് പോയത് തോല്‍വിക്ക് കാരണമായെന്ന് വിലയിരുത്തികൊണ്ട് ജില്ലയിലെ കോണ്‍ഗ്രസ്സ് നേതൃത്വ സമിതി നടത്തിയ പ്രസ്താവന ആത്മാര്‍ത്ഥയുള്ളതാണെങ്കില്‍,ആര്‍.എസ്സ്.എസ്സ്-സംഘപരിവാറിനോട് ജില്ലയിലെ കോണ്‍ഗ്രസ്സ് നിരന്തരമായി സ്വീകരിച്ചുവരുന്ന മൃദു സമീപനവും,തെരഞ്ഞെടുപ്പ് രഹസ്യധാരണകളും തെറ്റായി പോയി എന്ന് തുറന്ന് പറയാനുള്ള ആര്‍ജ്ജവം കാണിക്കണമെന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.വര്‍ക്ഷീയ ശക്തികള്‍ക്ക് സ്വാധീനമുള്ള നിരവധി പ്രദേശങ്ങള്‍ ഉള്‍കൊള്ളുന്ന കാസര്‍ഗോഡ് ജില്ലയില്‍ വര്‍ക്ഷിയതയ്‌ക്കെതിരെ മതേതര കാഴ്ചപാട് സ്വീകരിക്കുന്നതിന് പകരം, പദവികള്‍ക്ക് വേണ്ടി ബി.ജെ.പി-സംഘപരിവാറുമായി കൂട്ട്കൂടുന്ന അവസരവാദ ശൈലിയാണ് ജില്ലയിലെ കോണ്‍ഗ്രസ്സ് നിരവധി വര്‍ഷങ്ങളായി സ്വീകരിച്ചുവരുന്നത്.ബി.ജെ.പി സഹായത്തില്‍ വോട്ടുകള്‍ മറിക്കാമെന്ന ഉറപ്പില്‍ കെ.പി.സി.സി സെക്രട്ടറി കെ.സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കി ഉദുമയില്‍ കൊണ്ടുവന്നത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.ഉദുമ തിരിച്ചുപിടിക്കുമെന്ന യു.ഡി.എഫ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനവും ഇതായിരുന്നു.യു.ഡി.എഫിലെ പ്രമുഖ കക്ഷിയായ മുസ്ലീംലീഗാവട്ടെ അവരുടെ നേതൃത്വത്തിലുള്ള പെര്‍ളയിലെ നളന്ദകോളേജ് കര്‍ണ്ണാടകത്തിലെ ആര്‍.എസ്സ്.എസ്സ് സംഘപരിവാറിന് വില്‍പ്പന നടത്താന്‍ പോലു തയ്യാറായവരാണ്. ഇതെല്ലാം ജനങ്ങള്‍ നന്നായി മനസിലാക്കിയതിന്റെ പ്രതിഫലമാണ് യു.ഡി.എഫിനേറ്റ തിരിച്ചടി.

ഉദുമയില്‍ യു.ഡി.എഫ് വോട്ടുകള്‍ മൂന്ന് ശതമാനം(3%) വര്‍ദ്ധിച്ചതും ബി.ജെ.പിക്ക് 3%കുറഞ്ഞതും,ചില ബൂത്തുകളില്‍ ബി.ജെ.പി വോട്ടുകള്‍ ബി.ജെ.പി-കോണ്‍ഗ്രസ്സ് രഹസ്യ ധാരണയുടെ ഭാഗമായി മറിച്ചു നല്‍കിയതിന്റെ ഫലമാണെന്ന് തെരഞ്ഞെടുപ്പ് കണക്കുകള്‍ കൃത്യമായി വ്യക്തമാക്കുന്നുണ്ട്.ബി.ജെ.പി-യു.ഡി.എഫ് അവിശുദ്ധ കൂട്ടുകെട്ടിന്റെ പരീക്ഷണ ശാലയാക്കി ജില്ലയെ മാറ്റാനുള്ള അധാര്‍മ്മിക നീക്കങ്ങള്‍ക്ക് പലഘട്ടങ്ങളിലും നേതൃത്വം നല്‍കിട്ടുള്ളവരാണ് ജില്ലയിലെ കോണ്‍ഗ്രസ്സ് നേതൃത്വം എന്നത് രഹസ്യമായ കാര്യമല്ല.

ഏറ്റവും ഒടുവില്‍ കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിനെ പരാജയപ്പെടുത്താന്‍ നിരവധി പഞ്ചായത്തുകളില്‍ ബി.ജെ.പിയുമായി കോണ്‍ഗ്രസ്സ് നയിക്കുന്ന യു.ഡി.എഫ് രഹസ്യധാരണയിലായിരുന്നു.കുറ്റിക്കോല്‍ പഞ്ചായത്തില്‍ യു.ഡി.എഫ്-ബി.ജെ.പി പരസ്യ കൂട്ടുകെട്ടില്‍ വൈസ് പ്രസിഡന്റ് പദവി ബി.ജെ.പി നല്‍കി.സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങള്‍ കോണ്‍ഗ്രസ്സ് പങ്കിട്ടെടുക്കുകയാണ് ചെയ്തത്. .കോണ്‍ഗ്രസ്സ് ഭരണം കൈയാളുന്ന കാസറഗോഡ് ജില്ലാ ബാങ്ക് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി പരസ്യധാരണയിലായിരുന്നു ജനങ്ങള്‍ നല്‍കിയ തിരിച്ചടി ഏറ്റുവാങ്ങിയിട്ടും വസ്തുത തുറന്നുപറയാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസ്സ് ജില്ലാ നേതൃത്വം പ്രകടിപ്പിക്കുന്നില്ല.സി.പി.ഐ.എമ്മിനെ തോല്‍പ്പിക്കാനായി നടപ്പിലാക്കിയ ബി.ജെ.പി കൂട്ടുകെട്ടുകള്‍ക്കെല്ലാം ന്യായങ്ങള്‍ നിരത്താറുള്ള കോണ്‍ഗ്രസ്സ് നേതൃത്വം ന്യബനപക്ഷ വോട്ടുകള്‍ നഷ്ടപെട്ടുവെന്ന് ഇപ്പോള്‍ നടത്തുന്ന വിലാപം ആത്മാര്‍ത്ഥയുള്ളതാണെങ്കില്‍ ബി.ജെ.പി-ആര്‍.എസ്സ്.എസ്സുമായി മുമ്പുണ്ടാക്കിയ കൂട്ടുകെട്ടുകള്‍ തെറ്റായി പോയെന്ന് പരസ്യമായി പ്രഖ്യാപിക്കാനും,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ജില്ലാ പഞ്ചായത്തിലും ഉണ്ടാക്കിയ കൂട്ട്‌കെട്ടുകള്‍ അവസാനിപ്പിച്ചു ജനങ്ങളോട് ക്ഷമ ചോദിക്കാനും തയ്യാറാകുകയാണ് വേണ്ടത്.

Post a Comment

0 Comments

Top Post Ad

Below Post Ad