നീലേശ്വരം: (www.evisionnews.in) കനകപ്പള്ളിക്ക് സമീപം കുമ്പയില്‍ പുലി ആടിനെ കടിച്ചുകൊന്ന് ഭക്ഷിച്ചു. മറ്റൊരു ആടിനെ കടിച്ച് മൃതപ്രായമാക്കി.
വ്യാഴാഴ്ചരാത്രിയാണ് ലോട്ടറി വില്‍പ്പനക്കാരന്‍ തുമ്പയി ലെ സതീശന്റെ വീട്ടുമുറ്റത്തെ കൂട്ടില്‍ കെട്ടിയിരുന്ന ആടിനെ കടിച്ചുകൊന്ന് പുലി കടിച്ചു കൊന്നത്. സംഭവമറിഞ്ഞ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാല്‍പ്പാടുകള്‍ പരിശോധിച്ച് പുലിയാണ് ആ ടി നെ കൊന്ന് ഭക്ഷിച്ചതെന്ന് സ്ഥിരീകരിച്ചു. ആടിന്റെ തലയുടെ ഭാഗവും അസ്ഥികളും മാത്രമാണ് അവശേഷിച്ചത്. ഇ ന്ന് രാവിലെ ടാപ്പിംഗിന് പോ വുകയായിരുന്ന ചിലര്‍ പന്നിയെറിഞ്ഞകൊല്ലിയില്‍ വെച്ച് പുലിയെ കണ്ടു.
നാട്ടില്‍ പുലിയിറങ്ങിയ സംഭവം ജനങ്ങളില്‍ ഭീതി പ രത്തിയിട്ടുണ്ട്. ഒന്നരക്കിലോ മീറ്റര്‍ അകലെ കാടുണ്ട്.
keywords-tiger-kanakapalli-nileswar

Post a Comment
0 Comments