Type Here to Get Search Results !

Bottom Ad

ഒന്നര കിലോ കഞ്ചാവ് കൈവശംവെച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍



കാസര്‍കോട്: രണ്ട് മാസം മുമ്പ് വിദ്യാനഗര്‍ വാട്ടര്‍ അതോറിറ്റിക്ക് സമീപത്തെ ഒരു ഒഴിഞ്ഞ കെട്ടിടത്തിന് സമീപം വെച്ച് ഒന്നര കിലോ കഞ്ചാവ് കണ്ടെത്തിയ കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചാലയിലെ സി.എച്ച് മുഹമ്മദ് ഷാഫി (36) യെയാണ് ഇന്നലെ കാസര്‍കോട് സി.ഐ എം.പി ആസാദിന്റെ നേതൃത്വത്തില്‍ ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ഈ കേസില്‍ സഫ്‌വാന്‍, മുഹമ്മദ് അലി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സംഘത്തില്‍ നിന്ന് കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തിരുന്നു.

keywords-khanja-arrested-kasaragod-

Post a Comment

0 Comments

Top Post Ad

Below Post Ad