തിരുവനന്തപുരം (www.evisionnews.in): സംസ്ഥാനത്ത് കാലവര്‍ഷം നാലു ദിവസത്തിനകം തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാജ്യവ്യാപകമായി ജൂലൈയില്‍ ശരാശരി 107 ശതമാനവും ആഗസ്തില്‍ 104 ശതമാനവും മഴ കിട്ടുമെന്നാണ് പ്രതീക്ഷ. കാലവര്‍ഷത്തിന് പ്രതീക്ഷിച്ചതിലും കൂടുതല്‍ മഴ ലഭിയ്ക്കാനാണ് സാധ്യതയെന്നും കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു.
കഴിഞ്ഞ തവണ കാലവര്‍ഷം 88 ശതമാനമായി കുറഞ്ഞിരുന്നു. എന്നാല്‍ എല്‍ നിനോയ്ക്ക് പകരം ലാ നിനാ പ്രതിഭാസം മൂലം ഇത്തവണ ദേശീയതലത്തില്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ മഴ കിട്ടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രതീക്ഷ. ജൂലൈയില്‍ ശരാശരി 107 ശതമാനവും ആഗസ്തില്‍ 104 ശതമാനവും മഴ ലഭിക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാലവര്‍ഷം ശക്തിപ്പെടും. 113 ശതമാനം മഴയാണ് കേരളമുള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതീക്ഷിക്കുന്നത്.
വരള്‍ച്ചയില്‍ പൊറുതിമുട്ടുന്ന മഹാരാഷ്ട്രയിലെ മറാത്ത് വാഡയുള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ 113 ശതമാനവും ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡുള്‍പ്പടെ ഉത്തരേന്ത്യയില്‍ 108 ശതമാനവുമാണ് മഴ പ്രതീക്ഷിയ്ക്കുന്നത്. 1988ന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് സാമാന്യത്തിലധികം മഴ പെയ്യാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ജൂണ്‍ ആദ്യവാരം മുതല്‍ സെപ്തംബര്‍ അവസാനവാരം വരെയാണ് മഴക്കാലം. ഈ സീസണിന്റെ രണ്ടാം പകുതിയിലാണ് കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നു.
Keywords: Kerala-rain-june
Post a Comment
0 Comments