തിരുവനന്തപുരം: (www.evisionnews.in) ബോക്സിങ് ഇതിഹാസം മുഹമ്മദലിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് അബദ്ധത്തിലായ കായികമന്ത്രി ഇ.പി ജയരാജന്‍ വിശദീകരണവുമായി രംഗത്ത്.തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്
മനോരമ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ജയരാജന്റെ വായില്‍ നിന്ന് അബദ്ധം പിണഞ്ഞത്. ദേശീയ- രാജ്യാന്തര മാധ്യമങ്ങള്‍ പോലും സംഭവം വാര്‍ത്തയാക്കുകയും ചെയ്തു. ഒടുവില്‍ ജയരാജന്‍ തന്നെ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
താന്‍ യാത്രചെയ്യുന്ന അവസരത്തിലാണ് മനോരമയില്‍ നിന്നും കോള്‍ വന്നത്. നമ്മുടെ മുഹമ്മദ് അലി അമേരിക്കയില്‍വച്ച് മരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നെന്നും , നിരവധി സ്വര്‍ണമെഡലുകള്‍ നേടിയ ആളായിരുന്നെന്നും ചാനലില്‍ നിന്നും വിളിച്ച മാധ്യമപ്രവര്‍ത്തകനാണ് തന്നോട് പറഞ്ഞത്. പെട്ടന്ന് പ്രതികരിക്കേണ്ടതിനാല്‍ വിളിച്ചയാള്‍ പറഞ്ഞ വാചകങ്ങള്‍ ചേര്‍ത്ത് താനും പറയുകയായിരുന്നു, 40 വര്‍ഷം മുന്‍പ് കളിക്കളത്തില്‍ വിരമിച്ച മുഹമ്മദ് അലിയെ പെട്ടന്ന് ഓര്‍ത്തെടുക്കാനായില്ലെന്നും ജയരാജന്‍ പറഞ്ഞു.തനിക്ക് തെറ്റി എന്നു മനസിലാക്കിയ ശേഷം പിന്നീടുള്ള ചാനലുകളില്‍ ഇതാവര്‍ത്തിച്ചില്ലെന്നും ജയരാജന്‍ പറഞ്ഞു. മനോരമയില്‍ നിന്നുള്ള ഫോണ്‍കോളാണ് തന്നെ ആശയക്കുഴപ്പത്തിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
keywords: Jayaragan-About-Mohammedali-
Post a Comment
0 Comments