കാസര്‍കോട്: വിശ്വാസിയുടെ വിളെവെടുപ്പ് കാലം എന്ന സന്ദേശവുമായി എസ് വൈ എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന റമളാന്‍ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ജില്ലാ സുന്നി സെന്ററില്‍ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കന്തല്‍ സൂപ്പി മദനി, മുഹമ്മദ് സഖാഫി പാത്തൂര്‍, ബശീര്‍ പുളിക്കൂര്‍, അശ്റഫ് കരിപ്പൊടി, ടി. പി നൗഷാദ് മാസ്റ്റര്‍, പി.ഇ താജുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എസ്.വൈ.എസ് റമളാന്‍ ക്യാമ്പയിന്‍ ഭാഗമായി ജില്ലയില്‍ 30 കേന്ദ്രങ്ങളില്‍ സര്‍ക്കില്‍ സോണ്‍ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ റമളാന്‍ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കും. പ്രഥമ പരിപാടി 8,9 തിയ്യതികളില്‍ ഉളിയത്തടുക്ക സണ്‍ഫ്ളവര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 400ലേറെ യൂണിറ്റുകളില്‍ മുന്നൊരുക്കം സംഗമങ്ങള്‍ നടന്നു വരുന്നു.
ഫാമിലി സ്‌കൂളിന്റെ ഭാഗമായി ഖുര്‍ആന്‍ പ്രഭാഷണങ്ങളും കുടുംബ ക്ലാസുകളും സംഘടിപ്പിക്കും. യൂനിറ്റ് പരിധിയിലെ മഖ്ബറയില്‍ സമൂഹ സിയാറത്ത്, രോഗികള്‍ക്കുള്ള സാന്ത്വന സന്ദര്‍ശനം, ബദര്‍ സ്മരണം, ഖുര്‍ആന്‍ പാഠശാല, ഇഅ്തികാഫ് ജെല്‍സ, ഖത്മുല്‍ ഖുര്‍ആന്‍, ഇഫ്ത്വാര്‍ എന്നിവയും ക്യാമ്പയിന്റെ ഭാഗമായി യൂനിറ്റുകളില്‍ സംഘടിപ്പിക്കും. റമസാനിന്റെ ആദ്യ പത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കിറ്റുകള്‍ വിതരണം ചെയ്യും. ജൂണ്‍ 17ന് സാന്ത്വന നിധി സമാഹരണം നടത്തും. ജില്ലയില്‍ ഒരു കോടിയിലേറെ രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് എസ്.വൈ.എസ് ലക്ഷ്യമിടുന്നത്. സര്‍ക്കിള്‍ ഘടകങ്ങളില്‍ തസ്‌കിയത്ത് ക്യാമ്പും ഇഫ്ത്വാറും സംഘടിപ്പിക്കും. സോണികളില്‍ തര്‍ബിയത് മീറ്റ് നടക്കും. ജില്ലാ തലത്തില്‍ ഉദ്യോഗസ്തര്‍ക്കും പ്രഫഷനല്‍സിനുമായി തര്‍ബിയത്ത് ക്യാമ്പും ഇഫതാറും നടക്കും.
Keyword:SYS-Ramadan-Speech
Post a Comment
0 Comments