തിരുവനന്തപുരം : (www.evisionnews.in) മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരായ രാജുനാരായണസ്വാമിയെ കൃഷിവകുപ്പ് സെക്രട്ടറിയായും എം ശിവശങ്കറിനെ ഐടി സെക്രട്ടറിയായും പോള്‍ ആന്റണിയെ വൈദ്യുതി ബോര്‍ഡ് സെക്രട്ടറിയായും നിയമിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് സര്‍ക്കാര്‍ നടപടി.
അഡീഷണല്‍ ചീഫ് സെക്രട്ടറി വി എസ്് സെന്തലിനെ ആസുത്രണവകുപ്പ് സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. ബി ശ്രീനിവാസിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്. സ്ഥാനമൊഴിഞ്ഞ ഡിജിപി ടി പി സെന്‍കുമാറിനെ പൊലീസ് ഹൌസിങ്ങ് കണസ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായും നിയമിച്ചിട്ടുണ്ട്.
മറ്റ് പ്രധാന നിയമനങ്ങളും ട്രാന്‍സ്ഫറുകളും.
ഡോ. ഉഷ ടൈറ്റസ് - സെക്രട്ടറി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്‌ളിക്ക് റിലേഷന്‍, നോര്‍ക്ക
വി ജെ കുര്യന്‍ - അഡീഷണല്‍ ചീഫ് സെക്രട്ടറി (ഏവിയേഷന്‍ ആന്റ് എയര്‍പോര്‍ട്ട്‌സ്) ആന്റ് മാനേജിംഗ് ഡയറക്ടര്‍, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്‌സ്.
സുമന്ന മേനോന്‍ - സെക്രട്ടറി സൈനിക ക്ഷേമം അച്ചടി വകുപ്പ്
ബി ശ്രീനിവാസ് - സെക്രട്ടറി ഉന്നതവിദ്യാഭ്യാസം
എപിഎം മുഹമ്മദ് ഹനീഷ് - സെക്രട്ടറി പൊതുവിദ്യാഭ്യാസം, കായികം, യുവജനകാര്യം
ഡോ. വി വേണു - പട്ടിക ജാതി പട്ടികവര്‍ഗ, ന്യൂനപക്ഷ ക്ഷേമം, വിനോദസഞ്ചാരം, മ്യൂസിയം,പുരാവസ്തു
റാണി ജോര്‍ജ് - സാംസ്‌ക്കാരിക സെക്രട്ടറി
പോള്‍ ആന്റണി - വൈദ്യുതി ബോര്‍ഡ് സെക്രട്ടറി
ജ്യോതി ലാല്‍ - ട്രാന്‍സ്‌പോര്‍ട്ട്, ദേവസ്വം
മാരാ പാണ്ഡ്യന്‍ - അഡീഷണല്‍ ചീഫ് സെക്രട്ടറി, വനം,വന്യജീവി,നികുതി,എക്‌സൈസ്, രജിസ്‌ടേഷന്‍
ജെയിംസ് വര്‍ഗീസ് - പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫിഷറീസ്, തുറമുഖം, തീരസംരക്ഷണം, കയര്‍.
പിഎച്ച് കുര്യന്‍ - പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യവസായം
രാജീവ് സദാനന്ദന്‍- അഡീഷണല്‍ ചീഫ് സെക്രട്ടറി ആരോഗ്യം
വി കെ ബേബി - തദ്ദേശസ്വയം ഭരണവകുപ്പ് സെക്രട്ടറി
ഡോ കെ എം എബ്രഹാം - ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി
കമലാ വര്‍ദന റാവു - ധനവിനിയോഗ സെക്രട്ടറി
ഷാജഹാന്‍- സെക്രട്ടറി സാമൂഹ്യ നീതി, വഖഫ് ബോര്‍ഡ്,ന്യൂനപക്ഷ ക്ഷേമം
ടി കെ ജോസ് - പ്രിന്‍സിപ്പല്‍ സെക്രട്ടറി തദ്ദേശസ്വയംഭരണവകുപ്പ്
വിശ്വാസ് മേത്ത- അഡീഷണല്‍ ചീഫ് സെക്രട്ടറി ലാന്‍ഡ്, റവന്യു, ഹൌസിങ്
ആശ മേത്ത - സപ്‌ളെകെ ചെയര്‍മാന്‍, എംഡി
ബി അശോക് - മൃഗസംരക്ഷണവകുപ്പ് സെക്രട്ടറി
ടിങ്കു ബിസ്വാല്‍ - സെക്രട്ടറി ജലസേചനം, ഉള്‍നാടന്‍ ജലഗതാഗതം
ഇന്ദ്രജിത്ത് സിങ് - റെസിഡന്റ് കമ്മീഷണര്‍ ന്യൂഡല്‍ഹി
പുനീത്ക്കുമാര്‍ - അസി.റെസിഡന്റ് കമ്മീഷണര്‍ ന്യൂഡല്‍ഹി
keyword-IAS-kerala-new-postings-

Post a Comment
0 Comments