Type Here to Get Search Results !

Bottom Ad

എതിര്‍ത്തോട് മുഹിയദ്ദീന്‍ ജുമാ മസ്ജിദ് ഗള്‍ഫ് കമ്മിറ്റി നിലവില്‍ വന്നു.



ദുബൈ: (www.evisionnews.in) എതിര്‍ത്തോട് മുഹിയദ്ധീന്‍ ജുമാ മസ്ജിദ് ഗള്‍ഫ് കമ്മിറ്റി നിലവില്‍ വന്നു. ദുബൈ ദേര റാഫി ഹോട്ടലില്‍ വെച്ചു നടന്ന യോഗത്തില്‍ 50 ഓളം ജമാഅത്ത് പരിധിയില്‍പ്പെട്ട പ്രവാസികളുടെ ഒത്തുകൂടല്‍ നവ്യാനുഭവമായി. അബൂബക്കര്‍ കാട്ടുകൊച്ചിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗം മുഹമ്മദ് കുഞ്ഞി ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. നാട്ടിലെ ജമാഅത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ സഹകരണം നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു. തുടര്‍ന്ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പില്‍ രക്ഷാധികാരികളായി മുഹമ്മദ് കുഞ്ഞി ഉമ്മര്‍, അബൂബക്കര്‍ കാട്ടുക്കൊച്ചി, പ്രസിഡന്റ് ഫൈസല്‍ എതിര്‍ത്തോട്, വൈസ് പ്രസിഡന്റ് ഖാദര്‍ പൂത്തപ്പള്ളം, അബൂബക്കര്‍ മല്ലം, ജനറല്‍ സെക്രട്ടറി മുഹമ്മദ് റഫീഖ് എതിര്‍ത്തോട്, ജോയിന്റ് സെക്രട്ടറി കബീര്‍ ഉദുമ, മജീദ് കുന്നില്‍, ട്രഷറര്‍ ഹുസൈന്‍. വൈ, ഗള്‍ഫ് കമ്മിറ്റിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ടി കമ്മിറ്റിയുടെ കീഴില്‍ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജമാഅത്ത് അംഗങ്ങള്‍ കോ-ഓര്‍ഡിനേറ്റര്‍മാരായി നിയമിച്ചു. സത്താര്‍ ഹുസൈന്‍ (സൗദിഅറേബ്യ), സമീര്‍ ഉമ്മര്‍ (കുവൈത്ത്), ഖലീല്‍ മൂസാ (ബഹ്‌റൈന്‍), അന്‍സാര്‍. എസ് (ഒമാന്‍), ലത്തീഫ്. പി.എം (ഖത്തര്‍), എക്‌സിക്യൂട്ടീവ് അംഗങ്ങളായി മുഹമ്മദ് കുണ്ടോല്‍മൂല, അബ്ദുല്ല കുഞ്ഞി അഡൂര്‍, അബ്ദുല്‍ റഹ്മാന്‍ പള്ളത്തടുക്ക, അബ്ദുല്‍ ഖാദര്‍ ബന്തടുക്ക, ഇഖ്ബാല്‍ കണ്ഡികെ, ഹാരിസ് കുഞ്ചാര്‍, സമീര്‍ തായല്‍ എടനീര്‍, റഫീഖ് എതിര്‍ത്തോട് സ്വാഗതവും ഹുസൈന്‍. വൈ നന്ദിയും പറഞ്ഞു.

keyword-ethirthode-muhyudheen-juma-masjid-gulf-committee

Tags

Post a Comment

0 Comments

Top Post Ad

Below Post Ad