ഫോര്‍മാലിന്‍, അമോണിയ മുതലായ രാസപദര്‍ത്ഥങ്ങള്‍ ചേര്‍ത്താണ് മത്സ്യം വിപണിയില്‍ എത്തിക്കുന്നത്. മത്സ്യങ്ങള്‍ കേടാകാതിരിക്കാനാണ് രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നത്. ഇവ ആരോഗ്യത്തിന് ദേഷമുണ്ടാക്കുന്നവയാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവിലെ കണക്കുകള്‍ പ്രകാരം കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ ഒരു വര്‍ഷം കരയ്ക്കെത്തിക്കുന്ന മത്സ്യങ്ങളുടെ തൂക്കം ആറു ടണ്ണാണ്.
കഴിഞ്ഞ രണ്ട് വര്‍ഷമായി മത്സ്യത്തിന്റെ ലഭ്യത അറുപത് ശതമാനത്തോളം കുറഞ്ഞിരുന്നു. എന്നാല്‍ വിപണിയില്‍ മത്സ്യം സുലഭമാണ്. ഇതിന് കാരണം ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യത്തിന്റെ വരവാണെന്നു വിദഗ്ധര്‍ പറയുന്നു. ചെക്ക് പോസ്റ്റുകള്‍ കടന്നു വരുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ നിലവില്‍ സംവിധാനം ഇല്ലെന്നതും പഴക്കമുള്ള മത്സ്യങ്ങള്‍ കേരളത്തില്‍ എത്തുന്നതിന് കാരണമാകുന്നുവെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
Keywords: Kochi-Fish-Market-Formalin

Post a Comment
0 Comments