കാസര്‍കോട്: (www.evisionnews.in) നായന്മാര്‍മൂലയിലെ സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ മുക്കുപണ്ട തട്ടിപ്പ് കൈയ്യോടെ പിടികൂടി. രണ്ട് ബാങ്ക് അപ്രൈസര്‍മാരെയും മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ രണ്ട് നായന്മാര്‍മൂല സ്വദേശികളാണ് വിദ്യാനഗര്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. നായന്മാര്‍മൂല തൈവളപ്പിലെ അബ്ദുള്‍ മജീദും, ലക്ഷം വീട് കോളനിയിലെ ഹാരിസുമാണ് മുക്കുപണ്ടം പണയം വെച്ചത്. നായന്മാര്‍മൂല ബാങ്കിലെ അപ്രൈസര്‍ സതീശനും,സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ചിലെ അപ്രൈസര്‍ സത്യപാലനുമാണ് കസ്റ്റഡിയിലുളള മറ്റു രണ്ടു പേര്‍. വെള്ളിയാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് ബാങ്കില്‍ മറ്റു ജീവനക്കാര്‍ തടഞ്ഞു വെച്ച ഇരുവരെയും പോലീസെത്തി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചത്. പോലീസും ബാങ്കധികൃതരും തട്ടിപ്പ് സംബന്ധിച്ച് വിശദമായ അന്വേഷണം തുടങ്ങി.ഹാരിസ് മൂന്നു ലക്ഷവും അബ്ദുള്‍ മജീദ് ഒമ്പത് ലക്ഷവും തട്ടിയിട്ടുണ്ടെന്നാണ് പ്രാഥമിക പരിശേധനയില്‍ തെളിഞ്ഞത്. കേസ് ഉടന്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് വിദ്യാനഗര്‍ എസ്.ഐ ഇ-വിഷനോട് പറഞ്ഞു. മജീദും, ഹാരിസും ഇതിനു മുമ്പും മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയിട്ടുണ്ടെന്നാണ് വിവരം എന്ന് പോലീസ് പറഞ്ഞു. അപ്രൈസര്‍മാര്‍ നിലേശ്വരം സ്വദേശികളാണ്. മുട്ടത്തോടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ശാഖകളിലാണ് കേസുല്‍ഭവിച്ചത്.
keywords: Naimarmoola-Co-op.-Bank-Imitation-gold-case-
keywords: Naimarmoola-Co-op.-Bank-Imitation-gold-case-

Post a Comment
0 Comments